മലയാളി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ കടലില്‍ വീണ് മരിച്ച നിലയില്‍; കടലില്‍ ചാടിയതാണെന്നും ടയര്‍ ട്യൂബും കയറും ഇട്ടു കൊടുത്തിട്ടും രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും ദൃക്സാക്ഷികള്‍

 


ADVERTISEMENT

നവിമുംബൈ: (www.kvartha.com 04.05.2020) മലയാളി കസ്റ്റംസ് ഉദ്യോഗസ്ഥനെ കടലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. സീവുഡ്‌സ് സെക്ടര്‍ ന്യൂ50-ല്‍ ശിവശ്രേയസ്സ് ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുകയായിരുന്ന കെ.എന്‍. ബിനോയ് (49) ആണ് നവസേവ ജട്ടിക്ക് സമീപം കടലില്‍ മുങ്ങി മരിച്ചത്. തലശ്ശേരി മീത്തലെ മഠത്തില്‍ കുടുംബാംഗമാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരവരെ ഓഫീസിലുണ്ടായിരുന്നതായി പറയപ്പെടുന്നു. സഹര്‍ വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ കസ്റ്റംസ് സൂപ്രണ്ടായി ജോലി ചെയ്തു വരുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാര്‍, നവസേവ ജട്ടിക്ക് സമീപം പാര്‍ക്ക് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

മലയാളി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ കടലില്‍ വീണ് മരിച്ച നിലയില്‍; കടലില്‍ ചാടിയതാണെന്നും ടയര്‍ ട്യൂബും കയറും ഇട്ടു കൊടുത്തിട്ടും രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നും ദൃക്സാക്ഷികള്‍

അതേസമയം, ഇദ്ദേഹം കടലിലേക്ക് ചാടിയതാണെന്നും രക്ഷിക്കാനായി ടയര്‍ ട്യൂബും കയറും ഇട്ടു കൊടുത്തെങ്കിലും ഇദ്ദേഹം അതിലൊന്നും പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കരയ്‌ക്കെടുത്ത മൃതദേഹം ഉറാന്‍ സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം സീ വുഡ്‌സില്‍ ഞായറാഴ്ച സംസ്‌കരിച്ചു. ഭാര്യ: രാഖി, മകന്‍: പ്രണവ്.

Keywords:  News, National, India, Sea, Death, Funeral, Car, Mmalayali customs officer found dead in mumbai
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia