SWISS-TOWER 24/07/2023

Slap | പോളിംഗ് ബൂത്തിൽ എംഎൽഎ വോട്ടറെ തല്ലി; വോട്ടർ എംഎൽഎയെ തിരിച്ചടിച്ചു! ദൃശ്യങ്ങൾ

 


ADVERTISEMENT

ഹൈദരാബാദ്: (KVARTHA) ആന്ധ്രാപ്രദേശിലെ ഒരു പോളിംഗ് ബൂത്തിൽ നിന്ന് ഞെട്ടിക്കുന്ന സംഭവം പുറത്ത്. തിങ്കളാഴ്ച ഗുണ്ടൂരിലെ പോളിംഗ് ബൂത്തിൽ വരിയിൽ നിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎ വോട്ടറെ തല്ലി. വോട്ടർ തിരിച്ചടിക്കുകയും ചെയ്തു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

Slap | പോളിംഗ് ബൂത്തിൽ എംഎൽഎ വോട്ടറെ തല്ലി; വോട്ടർ എംഎൽഎയെ തിരിച്ചടിച്ചു! ദൃശ്യങ്ങൾ

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിയുടെ എംഎൽഎയായ എ ശിവകുമാർ വോട്ടറുടെ അടുത്തേക്ക് നടന്നുവരുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് മറുപടിയായി വോട്ടർ എംഎൽഎയെയും തിരിച്ചടിച്ചു. ഇതിനിടെ എംഎൽഎയുടെ അനുയായികളും പ്രശ്‌നത്തിൽ ഇടപെട്ട് വോട്ടർക്ക് നേരെ കൂട്ട ആക്രമണം തുടങ്ങി.


മറ്റ് വോട്ടർമാർ ആക്രമണം തടയാൻ ശ്രമിക്കുമ്പോഴും എംഎൽഎയുടെ കൂട്ടാളികൾ വോട്ടറെ മർദിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആന്ധ്രാപ്രദേശിൽ 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.


Keywords: News, National, Hyderabad, Politics, Election, Lok Sabha Election, MLA, YSRCP, VS Shivakumar, Slap, Voter, Attack, MLA slaps Voter; Voter slaps back MLA.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia