Disqualified | സമാജ് വാദി പാര്‍ടി നേതാവ് അസം ഖാനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി; നടപടി യോഗിക്കെതിരായ പ്രസംഗത്തില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെ
Oct 28, 2022, 20:44 IST
ലക്നൗ: (www.kvartha.com) യോഗി ആദിത്യനാഥിനെതിരായ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെ, സമാജ്വാദി പാര്‍ടിയുടെ പ്രമുഖ നേതാവും രാംപൂര്‍ എംഎല്‍എയുമായ അസം ഖാനെ യുപി നിയമസഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതായി നിയമസഭാ സ്പീകറുടെ ഓഫീസ് അറിയിച്ചു. ഇനി ഈ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിക്കും.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അന്നത്തെ ജില്ലാ മജിസ്ട്രേറ്റ് ആഞ്ജനേയ കുമാര്‍ സിങ് എന്നിവരെ കുറിച്ച് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ആരോപണം. കേസില്‍ അസം ഖാനെ മൂന്ന് വര്‍ഷം തടവിനും ആറായിരം രൂപ പിഴയടക്കാനും വ്യാഴാഴ്ച രാംപൂര്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ശിക്ഷാവിധിക്ക് ശേഷം, അപീല്‍ ഫയല്‍ ചെയ്യുന്നതുവരെ 25,000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യം നല്‍കി അസംഖാന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
2013ലെ സുപ്രീം കോടതി വിധി പ്രകാരം ഒരു എംഎല്‍എയോ എംഎല്‍സിയോ എംപിയോ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തടവ് അനുഭവിക്കുകയാണെങ്കില്‍ അംഗത്വം നഷ്ടമാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് അസം ഖാനെ അയോഗ്യനാക്കിയത്.

Keywords: Latest-News, National, Uttar Pradesh, Political-News, Politics, SP, BJP, Yogi Adityanath, Assembly, Court, Jail, MLA Azam Khan, MLA Azam Khan disqualified from assembly membership after getting three years jail term.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.