നീറ്റ് പരീക്ഷയ്ക്കെതിരെ അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി എം കെ സ്റ്റാലിന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 04.10.2021) മെഡികൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയ്ക്കെതിരെ കേരളം ഉള്‍പെടെ 12 അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരളവും ബംഗാളും അടക്കം 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടിയാണ് സ്റ്റാലിന്‍ കത്തയച്ചത്. ഡെല്‍ഹി, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ഗോവ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.
 
നീറ്റ് പരീക്ഷയ്ക്കെതിരെ അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി എം കെ സ്റ്റാലിന്‍

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ താൽപര്യം ഉറപ്പാക്കാൻ വേണ്ടിയാണ് പിന്തുണ അഭ്യർഥിച്ചത്. നേരത്തെ ഇതേ വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച നടത്തിയിരുന്നു. നീറ്റിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് രാജന്‍ കമിറ്റി റിപോർടും കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകള്‍ക്കുള്ള ഭാരിച്ച ചിലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാർഥികള്‍ക്ക് വലിയ പ്രതിസന്ധിയാണെന്ന് സര്‍കാര്‍ നിയോഗിച്ച ജസ്റ്റിസ് രാജന്‍ കമിറ്റി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഏകീകൃത പരീക്ഷയായ നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍കിന്‍റെ അടിസ്ഥാനത്തില്‍ മെ‍ഡികല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. സാമൂഹിക നിതീ ഉറപ്പാക്കാനായി ഈ കമ്മീഷന്‍റെ ശുപാര്‍ശകള്‍ ഉള്‍പെടുത്തിയാണ് പുതിയ ബില്‍ അവതരിപ്പിച്ചത്.

Keywords:  Chennai, News, National, Tamilnadu, Chief Minister, Examination, Student, Top-Headlines, MK Stalin seeks support of CMs of neighboring states against NEET exam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script