കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളെ മര്‍ദിച്ചിട്ടില്ല; വീഡിയോ കെട്ടിച്ചമച്ചതെന്ന് സ്റ്റാലിന്‍
Oct 9, 2015, 12:43 IST
ചെന്നൈ: (www.kvartha.com 09.10.2015) കൂടെ നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളെ മര്‍ദിച്ചെന്ന ആരോപണം ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ തള്ളി. തല്ലിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് വിഡിയോയില്‍ ഗ്രാഫിക്‌സ് ചേര്‍ക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന 'നമുക്കു നാമേ' പ്രചാരണ യാത്രയ്ക്കിടെയാണ് തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഓട്ടോഡ്രൈവറെ
സ്റ്റാലിന്‍ അടിച്ചെന്നായിരുന്നു വാര്‍ത്ത. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വിഡിയോയും പ്രചരിച്ചിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു വാട്‌സ് ആപ്പിലൂടെ ജനക്കൂട്ടത്തിനിടയില്‍നിന്നു തിക്കിത്തിരക്കി സ്റ്റാലിനടുത്തെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളുടെ മുഖത്തടിക്കുന്ന ദൃശ്യം പ്രചരിച്ചത്. ചില തമിഴ് ചാനലുകളും ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു. എന്നാല്‍, തിരക്കു നിയന്ത്രിക്കുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ബോധപൂര്‍വം അടിച്ചതല്ലെന്നുമാണ് ഡിഎംകെ കേന്ദ്രങ്ങളുടെ വിശദീകരണം.
ഇക്കഴിഞ്ഞ ജുലൈയില്‍ ചെന്നൈ മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡിഎംകെ പ്രവര്‍ത്തകനെ തല്ലിയ സംഭവവും ഏറെ വിവാദമായിരുന്നു. എന്നാല്‍ തിരക്കുണ്ടായിരുന്നതിനാല്‍ മറ്റു യാത്രക്കാര്‍ക്ക് ശല്യമാകാതെ മാറിനില്‍ക്കാന്‍ പറഞ്ഞുകൊണ്ട് അയാളെ തള്ളിമാറ്റുക മാത്രമായിരുന്നു താന്‍ ചെയ്തതെന്നായിരുന്നു സ്റ്റാലിന്‍ അന്ന് വിശദീകരിച്ചത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകാതിരിക്കുന്നതിന് ഇക്കാര്യങ്ങളില്‍ താന്‍ കര്‍ക്കശക്കാരനാണെന്നും സ്റ്റാലിന്‍ പിന്നീട് പറഞ്ഞിരുന്നു.

Also Read:
ധീരമായ നിലപാടുമായി നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല; യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുംവേണ്ടി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു
കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളെ മര്‍ദിച്ചിട്ടില്ല; വീഡിയോ കെട്ടിച്ചമച്ചതെന്ന് സ്റ്റാലിന്‍Read: http://goo.gl/L8NxLG
Posted by Kvartha World News on Friday, October 9, 2015
Keywords: MK Stalin denies slapping auto driver, says graphics added to the video to make it appear like he hit him, Chennai, Allegation, Passenger, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.