Mizoram | മണിപ്പൂര്‍ അക്രമവും മ്യാന്‍മര്‍ അഭയാര്‍ഥികളും; മിസോറാം തിരഞ്ഞെടുപ്പില്‍ എത്രത്തോളം പ്രധാനമാണ്?
Oct 29, 2023, 17:16 IST
ഐസ് വാള്‍: (KVARTHA) ഏകദേശം 13.80 ലക്ഷം ജനസംഖ്യയുള്ള ചെറിയ വടക്ക് കിഴക്കന്‍ സംസ്ഥാനമാണ് മിസോറാം. നവംബര്‍ ഏഴിനാണ് ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുന്നത്. അഴിമതി, തൊഴിലില്ലായ്മ, ആരോഗ്യ സേവനങ്ങള്‍ തുടങ്ങി നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാണ്. ഇതുകൂടാതെ, മണിപ്പൂരിലെ അക്രമവും മ്യാന്‍മറിലെ സൈനിക നടപടി കാരണം പലായനം ചെയ്ത നൂറുകണക്കിന് ചിന്‍, കുക്കി-സോമി അഭയാര്‍ത്ഥികളുടെ വിഷയവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു.
സോറാം പീപ്പിള്‍സ് മൂവ്മെന്റും (ZPM) കോണ്‍ഗ്രസും നിലവിലെ ഭരണകക്ഷിയായ എംഎന്‍എഫും തമ്മിലാണ് സംസ്ഥാനത്ത് പ്രധാന മത്സരം. മണിപ്പൂര്‍ അക്രമത്തിനെതിരെ ഐസ് വാളിലെ തെരുവുകളില്‍ പ്രതിഷേധ റാലികള്‍ നടന്നിരുന്നു. മുഖ്യമന്ത്രി സോറംതംഗയും ജനങ്ങള്‍ക്കൊപ്പം റാലിയിലുണ്ടായിരുന്നു. എംഎന്‍എഫ് ഈ വിഷയത്തിന് അതീവ പ്രാധാന്യമാണ് നല്‍കുന്നത്. നിലവില്‍ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത നാല്‍പ്പതിനായിരത്തോളം പേര്‍ മിസോറാമില്‍ കുടുംബസമേതം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നുണ്ട്.
മണിപ്പൂരിലെ അക്രമത്തെ തുടര്‍ന്ന് എത്തിയ 12,000-ത്തിലധികം കുക്കി-സോമി ആളുകളും മിസോറാമില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം മിസോറാം, മണിപ്പൂര്‍ സര്‍ക്കാരുകള്‍ക്ക് അനധികൃത കുടിയേറ്റക്കാരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്നിട്ടും, ബയോമെട്രിക്കും മറ്റ് വിവരങ്ങളും ശേഖരിക്കാന്‍ എംഎന്‍എഫ് നേതാവും മുഖ്യമന്ത്രിയുമായ സോറാംതംഗ തയ്യാറായില്ല.
മ്യാന്‍മറില്‍ നിന്നുള്ള ചിന്നിന്റെയും മണിപ്പൂരില്‍ നിന്നുള്ള കുക്കി-സോമി അഭയാര്‍ത്ഥികളുടെയും പ്രശ്നത്തെ 'മിസോ ദേശീയത' എന്നാണ് മുഖ്യമന്ത്രി സോറാംതംഗയുടെ നേതൃത്വത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) വിശേഷിപ്പിക്കുന്നത്. എംഎന്‍എഫിനെ സംബന്ധിച്ച് വീണ്ടും അധികാരത്തില്‍ വരാനുള്ള പ്രധാന വിഷയമാണ് 'മിസോ വികാരം'. എംഎന്‍എഫിന്റെ ചരിത്രം തന്നെ 'മിസോ ദേശീയത'യുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, ചിന്‍, കുക്കി-സോമി അഭയാര്‍ഥികളെയും അവരുടെ കുട്ടികളെയും തങ്ങളുടെ സര്‍ക്കാര്‍ സഹായിച്ചതിന് പകരമായി വോട്ടര്‍മാരുടെ പിന്തുണ ലഭിക്കുമെന്ന് പാര്‍ട്ടി കരുതുന്നു.
മ്യാന്‍മറില്‍ നിന്ന് വന്നവരെ തിരിച്ചയക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും മുഖ്യമന്ത്രി സോറംതംഗ വിസമ്മതിച്ചു. മ്യാന്‍മറിലെ ചിന്‍, കുക്കി-സോമി, മിസോ എന്നിവരെല്ലാം ഒരേ സോ വംശത്തില്‍പ്പെട്ടവരാണ്. ഒരേ വംശത്തില്‍പ്പെട്ടവരായതിനാല്‍, അവര്‍ നേരിടുന്ന ഏത് പ്രശ്‌നങ്ങളും തങ്ങളുടെ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മ്യാന്‍മറില്‍ നിന്നും മണിപ്പൂരില്‍ നിന്നും വന്ന 50,000 ത്തിലധികം ആളുകള്‍ക്ക് തങ്ങള്‍ ഭക്ഷണവും പാര്‍പ്പിടവും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
എന്നിരുന്നാലും, സോറാം പീപ്പിള്‍സ് മൂവ്മെന്റ്, കോണ്‍ഗ്രസ്, ബിജെപി, മിസോറാമിലെ സിവില്‍ സംഘടനകള്‍ എന്നിവ അഭയാര്‍ത്ഥികളുടെ പ്രശ്‌നം ഒരു തിരഞ്ഞെടുപ്പ് വിഷയമായി കണക്കാക്കുന്നില്ല. എംഎന്‍എഫ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് അവര്‍ ആരോപിക്കുന്നു. മണിപ്പൂര്‍ കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ആദ്യ തെരഞ്ഞെടുപ്പാണിത്. ക്രിസ്ത്യന്‍ ആധിപത്യമുള്ള ഈ സംസ്ഥാനത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടി പാര്‍ട്ടി അക്കൗണ്ട് തുറന്നിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മിസോറമിലെ മാമിത് ജില്ല സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ബിജെപി പ്രചാരണത്തിന്റെ ഭാഗമായി ഈ മാസം 30-ന് മോദി മിസോറമിലെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. മോദിയുമായി വേദി പങ്കിടില്ലെന്ന് എം.എന്‍.എഫ്. നേതാവും മുഖ്യമന്ത്രിയുമായ സൊറംതങ്ക നേരത്തേ പ്രഖ്യാപിച്ചിരുന്നു. മണിപ്പുരിലെ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.
< !- START disable copy paste -->

Keywords: Mizoram, Election, Election Result, Manipur violence, Mizoram, Election, Election Result, National News, Malayalam News, Politics, Political News, Mizoram Assembly Election, Congress, BJP, Mizoram Election: Myanmar migrants and Manipur violence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.