മിസോറം കേരളത്തിലെ ബിജെപി നേതാക്കളെ തള്ളാനുള്ള കുപ്പത്തൊട്ടിയോ? ; ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്
Oct 27, 2019, 11:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഐസോള്‍: (www.kvartha.com 27.10.2019) മിസോറം കേരളത്തിലെ ബിജെപി നേതാക്കളെ തള്ളാനുള്ള കുപ്പത്തൊട്ടിയാക്കിമാറ്റിയെന്നും നടപടി പ്രതിഷേധാര്‍ഹമെന്നും മിസോറാം കോണ്‍ഗ്രസ് നേതാക്കള്‍. കുമ്മനം രാജശേഖരന് പിന്നാലെ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചതിനെ കോണ്‍ഗ്രസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മിസോ വിദ്യാര്‍ഥി സംഘടനയായ മിസോ സിര്‍ലായ് പോളും (എംഎസ്പി) ഇതേ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
കേന്ദ്രത്തിന്റെ പുതിയ തീരുമാനം രാഷ്ട്രീയ പ്രേരിതമാണ്, കേരളാ ബിജെപി സംസ്ഥാന പ്രസിഡന്റിനെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനെതിരെ മിസോറാമില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മിസോറമിലെ ജനതയെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി ഗവര്‍ണര്‍മാരുടെ പിന്‍വാതില്‍ നിയമനത്തിലൂടെ സംസ്ഥാനരാഷ്ട്രീയത്തില്‍ കൈകടത്താന്‍ ശ്രമിക്കുകയാണെന്ന് മിസോറം കോണ്‍ഗ്രസ് വക്താവ് ലല്ലിയാന്‍ച്ചുങ്ക ആരോപിച്ചു.
സംസ്ഥാനത്തെ ഗവര്‍ണര്‍മാരെ തള്ളുന്ന കുപ്പത്തൊട്ടിയാക്കി മാറ്റുകയാണെന്നാരോപിച്ച എംഎസ്പി നേതാവ് എല്‍ റാംദിന്‍ ലിയാന റെന്ത്‌ലെയ്, ഐസോളിലെ രാജ്ഭവനെ രാഷ്ട്രീയക്കാരുടെ കസേരകളി വേദിയാക്കരുതെന്നാവശ്യപ്പെട്ടു. അഞ്ചുവര്‍ഷത്തിനിടെ എട്ടു ഗവര്‍ണര്‍മാരാണ് മിസോറമില്‍ നിയമിക്കപ്പെട്ടത്. ആരും കാലാവധി പൂര്‍ത്തിയാക്കിയില്ല. ഇത് ബിജെപിയുടെ ഇടപെടലിന് തെളിവാണെന്നും നേതാക്കള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Kerala, Governor, BJP, Congress, Students, Protest, Central Government, Mizoram made 'dumping ground' of Kerala BJP leaders: Congress, MZP on appointment of new Governor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.