Rahul Gandhi | മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മുതല്‍ 3 ദിവസം പ്രചാരണം നടത്തും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഐസ്വാള്‍: (KVARTHA) നവംബര്‍ ഏഴിന് നടക്കുന്ന മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി സംസ്ഥാനത്തേക്ക് തിരിക്കും. തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം മിസോറാമില്‍ അദ്ദേഹം പ്രചാരണം നടത്തുമെന്ന് എ ഐ സി സി. 

തിങ്കളാഴ്ച മുതല്‍ അദ്ദേഹം സംസ്ഥാനത്തുണ്ടാകുമെന്നും ആദ്യ ദിവസം ചന്ദ്മാരി ജന്‍ക്ഷന്‍ മുതല്‍ ഐസ്വാളിലെ ട്രഷറി ഭവന്‍ വരെ ജനങ്ങളുമായി ആശയവിനിമയം നടത്തുമെന്നും എ ഐ സി സി മീഡിയ കോര്‍ഡിനേറ്ററും മിസോറമിന്റെ ചുമതലക്കാരനുമായ മാത്യു ആന്റണി പറഞ്ഞു.

Rahul Gandhi | മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി തിങ്കളാഴ്ച മുതല്‍ 3 ദിവസം പ്രചാരണം നടത്തും

സംഘടനാപരവും പ്രചാരണവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിലാണ് മിസോറാമില്‍ രാഹുല്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച അദ്ദേഹം ഡെല്‍ഹിയിലേക്ക് മടങ്ങും. 40 നിയമസഭാ സീറ്റുകളിലും പാര്‍ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്. നിലവില്‍ മിസോറാമില്‍ കോണ്‍ഗ്രസിന് അഞ്ചു നിയമസഭാംഗങ്ങളാണുള്ളത്. പ്രാദേശിക പാര്‍ടികളായ പീപിള്‍സ് കോണ്‍ഫറന്‍സ് (PC), സോറം നാഷനലിസ്റ്റ് പാര്‍ടി (ZNP) എന്നിവരുമായി കോണ്‍ഗ്രസ് അടുത്തിടെ 'മിസോറാം സെകുലര്‍ അലയന്‍സ്' (MSA) എന്ന പേരില്‍ സഖ്യം രൂപീകരിച്ചിരുന്നു.

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനാണ് സഖ്യം രൂപീകരിച്ചത്. 2014ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ ന്യൂനപക്ഷ സമുദായങ്ങളെ, പ്രത്യേകിച്ച് ആദിവാസികളെ തകര്‍ക്കാനും ഹിന്ദു രാജ്യം സ്ഥാപിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ നടത്തുകയാണെന്നും ക്രിസ്ത്യാനികള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളില്‍ ഒന്നായി ഇന്‍ഡ്യ മാറിയെന്നും മിസോറാം സെകുലര്‍ അലയന്‍സ് ആരോപിച്ചിരുന്നു.

Keywords:  Mizoram Assembly Elections 2023: Rahul Gandhi To Campaign For Congress During His 3-Days Visit To The State From October 16, New Delhi, News, Rahul Gandhi, Politics, Congress, Assembly Election, BJP, AICC, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia