Bridge Collapsed | മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

 


ഐസോള്‍: (www.kvartha.com) മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ മരിച്ചു. രാവിലെ 11 മണിയോടെ ഐസോളില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള സൈരാങ്ങിലാണ് അപകടമുണ്ടായത്. ഈ സമയത്ത് 40 തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. 

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മിസോറാം മുഖ്യമന്ത്രി സോറം താങ്ഗയും ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ബൈരാബിയെ സൈരാങ്ങുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. കുറുങ് നദിക്ക് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. 104 മീറ്ററാണ് പാലത്തിന്റെ തൂണുകളുടെ ഉയരം. അപകട കാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.



Bridge Collapsed | മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപോര്‍ട്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും



Keywords: News, National, National-News, Accident-News, Mizoram, Died, Accident,  Construction Railway Bridge, Collapsed, CM, PM, Condolence, Ex-gratia, Sairang/Sihmui Rail Station, Aizawl, Mizoram: 17 Died after under-construction railway bridge collapses.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia