Mission Arikomban | 'അരിക്കൊമ്പന്റെ തുമ്പിക്കയ്യില്‍ ഗുരുതരമായി മുറിവുണ്ടായിട്ടും ചികിത്സ നല്‍കിയില്ല; തുടര്‍ച്ചയായി മയക്കുവെടി വെക്കുന്നത് ജീവന് അപകടത്തിലാക്കും'; വനം വകുപ്പിനെതിരെ അഞ്ച് ജില്ലാ കര്‍ഷക സംഘം
Jun 2, 2023, 19:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തേനി (തമിഴ്നാട്): (www.kvartha.com) അരിക്കൊമ്പന് കാട്ടാനയ്ക്ക് തുമ്പിക്കയ്യില്‍ ഗുരുതരമായി മുറിവുണ്ടായിട്ടും ചികിത്സ നല്‍കിയില്ലെന്ന് ആരോപിച്ച് വനം വകുപ്പിനെതിരെ അഞ്ച് ജില്ലാ കര്‍ഷക സംഘം രംഗത്ത്. പടക്കം പൊട്ടിച്ചും ആളുകള്‍ പിന്നാലെ കൂടി ബഹളമുണ്ടാക്കിയതുമാണ് ആന കമ്പത്ത് വിരണ്ടോടാന്‍ കാരണമായതെന്ന് കര്‍ഷക സംഘം പ്രസിഡന്റ് എസ് ആര് തേവര് പറഞ്ഞു.
വനമേഖലയിലൂടെ വിഹരിച്ച ആന ഭയന്നാണ് കമ്പം നഗരത്തില്‍ പ്രവേശിച്ചത്. അരിക്കൊമ്പന് നഗരത്തില്‍ പ്രവേശിക്കാന്‍ ഇടയാക്കിയത് വനംവകുപ്പിന്റെ ഗുരുതര വീഴ്ച മൂലമാണ്. ആനപരിപാലനത്തില്‍ വൈദഗ്ധ്യമുള്ള ആദിവാസികളും നൂറിലധികം വനം ഉദ്യോഗസ്ഥരും അരിക്കൊമ്പന്റെ പിന്നാലെ കൂടിയിട്ട് ദിവസങ്ങളായി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതുമില്ല. ഇതില്‍ ദുരൂഹതയുണ്ട്.
ഒരിക്കല്‍ മയക്ക് വെടി വച്ചാല്‍ അടുത്ത 90 ദിവസത്തിന് ശേഷമേ മയക്ക് വെടിവയ്ക്കാനാവൂവെന്ന് മെഡികല്‍ സംഘം പറഞ്ഞതിനുശേഷവും ആനയെ വീണ്ടും മയക്കുവെടി വയ്ക്കുന്നതിനെ കുറിച്ച് എങ്ങനെ ചിന്തിക്കാനാകും. തുടര്‍ച്ചയായി മയക്ക് വെടി വയ്ക്കുന്നത് മൂലം ആനയുടെ ജീവന് അപകടത്തിലാവും.
ഇക്കാര്യം വനംവകുപ്പിന് അറിയാമെങ്കിലും ഓപറേഷനുമായി അവര്‍ മുന്നോട്ട് പോവുകയാണ്. ഇത് അംഗീകരിക്കാനാവില്ല. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവന് സംരക്ഷിക്കപ്പെടണമെന്നുള്ള നിലപാടാണ് തങ്ങള്‍ക്കെന്നും എസ് ആര് തേവര് കൂട്ടിച്ചേര്‍ത്തു.
തമിഴ് കര്‍ഷക സംഘടനയാണ് അഞ്ച് ജില്ല കര്‍ഷക സംഘം. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ജലം എടുത്ത് കൃഷി ചെയ്യുന്ന അഞ്ച് ജില്ലയിലെ കര്‍ഷകരുടെ സംഘടനയാണിത്. മധുര, രാമനാഥപുരം, ശിവഗംഗ, തേനി, ഡിണ്ടിക്കല്‍ എന്നീ ജില്ലകളിലാണ് മുല്ലപ്പെരിയാര്‍ ജലം എത്തുന്നത്.

Keywords: Arikomban, Theni News, Tamil Nadu News, Forest Department, National news, Tamil Nadu News, Mission Arikomban: Farmers in five TN districts against forest department.
< !- START disable copy paste --> < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.