ലക്നൗ: (www.kvartha.com 20.02.2022) യു പിയില്‍ നിന്നും കാണാതായ വനിതാ പൊലീസിനെ മരിച്ച നിലയില്‍ കണ്ടെത്തി. എസ് ജി പി ജി ഐക്ക് പിന്നിലെ അഴുക്കുചാലില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് അത് സേനയിലെ കോണ്‍സ്റ്റബിള്‍ ആയിരുന്ന രുചി സിംഗ് ചൗഹാന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു.
നാസിബാബാദില്‍ താമസിച്ചിരുന്ന രുചി ചൗഹാന്‍ (25) യുപി പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്നുവെന്ന് ഈസ്റ്റ് എഡിസിപി ഖാസിം അബിദി പറഞ്ഞു. 'രുചിയെ ബരാബങ്കിയിലാണ് നിയമിച്ചത്. തുടര്‍ന്ന് ലക്നൗവിലെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
മൃതദേഹം രുചിയുടേതാണെന്ന് സുഹൃത്ത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സഹോദരന്‍ ബിജ്നോറില്‍ നിന്ന് ലക്നൗവിലെത്തും, തുടര്‍ന്ന് മൃതദേഹം രുചിയുടേത് തന്നെയാണെന്ന് ഉറപ്പുവരുത്തിയശേഷം പോസ്റ്റ്മോര്‍ടെം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 13 നാണ് രുചിയെ കാണാതായത്. ഡ്യൂടിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് അന്വേഷണം നട
ത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.
ശനിയാഴ്ചയാണ് രുചിയെ ഒരു സുഹൃത്ത് തിരിച്ചറിഞ്ഞത്. കാണാതായ അവസരത്തില്‍ ധരിച്ചിരുന്ന വസ്ത്രമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ഇതാണ് തിരിച്ചറിയാന്‍ ഇടയാക്കിയത്.
നാസിബാബാദില്‍ താമസിച്ചിരുന്ന രുചി ചൗഹാന്‍ (25) യുപി പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്നുവെന്ന് ഈസ്റ്റ് എഡിസിപി ഖാസിം അബിദി പറഞ്ഞു. 'രുചിയെ ബരാബങ്കിയിലാണ് നിയമിച്ചത്. തുടര്‍ന്ന് ലക്നൗവിലെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
മൃതദേഹം രുചിയുടേതാണെന്ന് സുഹൃത്ത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സഹോദരന്‍ ബിജ്നോറില്‍ നിന്ന് ലക്നൗവിലെത്തും, തുടര്‍ന്ന് മൃതദേഹം രുചിയുടേത് തന്നെയാണെന്ന് ഉറപ്പുവരുത്തിയശേഷം പോസ്റ്റ്മോര്‍ടെം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 13 നാണ് രുചിയെ കാണാതായത്. ഡ്യൂടിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് അന്വേഷണം നട
ത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.
Keywords: Missing woman cop found dead in UP, Dead Body, News, Police, Phone call, Missing, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.