ADVERTISEMENT
ബാംഗ്ലൂര്‍: ജൂണ്‍ 25ന് പട്ടാപകല്‍ കാണാതായ മൂന്ന് വയസുകാരിയായ പെണ്‍കുട്ടിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം കായലോരത്ത് കണ്ടെത്തി. ഗൗരി ബിദനൂരിലെ തമ്മണ്ണ-അനിത ദമ്പതികളുടെ മകള്‍ ഹര്‍ഷിതയുടെ മൃതദേഹമാണ് ചിക്കജലയില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.
അമ്മൂമ്മയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഈ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് രാവിലെ 11.30 മണിയോടെ കുട്ടിയെ കാണാതായത്. കാണാതായ ഉടന്‍ രക്ഷിതാക്കള്‍ യെലഹങ്ക പോലീസില്‍ പരാതി നല്‍കി. കൊടഗല്ല എന്ന സ്ഥലത്തെ തടാകക്കരയില്‍ കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാലി മേയ്ക്കാനെത്തിയവര്‍ കണ്ടത്. ഇവര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചു. വികൃതമായ മൃതദേഹത്തിലെ ഉടുപ്പുകള്‍ കണ്ടാണ് ഹര്‍ഷിതയെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ചിക്കജല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
Keywords: Missing, Bangalore, Dead Body, National, Girl
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

