Rare Vulture | 10 മാസം മുന്‍പ് നേപാളില്‍നിന്ന് കാണാതായ അപൂര്‍വ ഇനം വെള്ള കഴുകനെ ഇന്‍ഡ്യയില്‍ കണ്ടെത്തി

 




പട്‌ന: (www.kvartha.com) നേപാളില്‍നിന്ന് കാണാതായ അപൂര്‍വ ഇനത്തിലുള്ള കഴുകനെ ഇന്‍ഡ്യയില്‍ കണ്ടെത്തി. അപൂര്‍വ ഇനം വെള്ള കഴുകനെയാണ് കാണാതായി 10 മാസത്തിന് ശേഷം ബിഹാറില്‍നിന്ന് കണ്ടെത്തിയത്. ബിഹാറിലെ ദര്‍ബാങ്കയിലെ ബെനിപുര്‍ വയല്‍പ്രദേശത്ത് ക്ഷീണിത നിലയിലാണ് കണ്ടെത്തിയതെന്ന് ചീഫ് വൈല്‍ഡ് വാര്‍ഡന്‍ പി കെ ഗുപ്ത അറിയിച്ചു.  

നിലവില്‍ ഭഗല്‍പുരിലെ പക്ഷിനിരീക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. മെഡികല്‍ പരിശോധന നടത്തിയതായും ഇതിനെ ഉടന്‍ വിട്ടയക്കുമെന്നും ഗുപ്ത പറഞ്ഞു. 

Rare Vulture | 10 മാസം മുന്‍പ് നേപാളില്‍നിന്ന് കാണാതായ അപൂര്‍വ ഇനം വെള്ള കഴുകനെ ഇന്‍ഡ്യയില്‍ കണ്ടെത്തി


വംശനാശ ഭീഷണി നേരിടുന്ന ഈ കഴുകനെ നേപാള്‍ സര്‍കാര്‍ സംരക്ഷിച്ച് വരുകയായിരുന്നു. റഡാര്‍ ഘടിപ്പിച്ചാണ് നിരീക്ഷണ വിധേയമാക്കിയിരുന്നത്. നേപാള്‍ വനം വകുപ്പ് കഴുകനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു.  

2000 ജീവജാലങ്ങളുടെ പട്ടികയില്‍പെട്ടതാണ് അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വെള്ള കഴുകന്‍. നേരത്തേ ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനവാസ മേഖലയില്‍ ധാരാളമായി വെള്ള കഴുകന്മാര്‍ കാണപ്പെട്ടിരുന്നു. പിന്നീട് വംശനാശ ഭീഷണിയിലായി.

Keywords: News,National,India,Bihar,Patna,Animals,Bird,Nepal,Missing, Missing rare vulture from Nepal found in Bihar's Darbhanga
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia