Dead Body Found | ഭാര്യയെ കണ്ട് മടങ്ങവേ മധ്യപ്രദേശ് പ്രളയത്തില്‍ കാണാതായ മലയാളി ജവാന്‍ മരിച്ചു; മൃതദേഹം കണ്ടെത്തി

 


ADVERTISEMENT


ഭോപാല്‍: (www.kvartha.com) ഭാര്യയെ കണ്ട് മടങ്ങവേ മധ്യപ്രദേശ് പ്രളയത്തില്‍ കാണാതായ മലയാളി ജവാന്റെ മൃതദേഹം കണ്ടെത്തി. ഛത്തര്‍പൂരിലെ പറ്റ്‌ന ഗ്രാമത്തില്‍ നിന്നാണ് നിര്‍മ്മല്‍ ശിവരാജന്റെ മൃതദേഹം കണ്ടെത്തിയത്. 

ജപല്‍പൂരില്‍ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് എറണാകുളം മാതമംഗലം സ്വദേശിയായ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജനെ കാണാതായത്. സൈനികന്‍ സഞ്ചരിച്ച കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു.
Aster_MIMS

Dead Body Found | ഭാര്യയെ കണ്ട് മടങ്ങവേ മധ്യപ്രദേശ് പ്രളയത്തില്‍ കാണാതായ മലയാളി ജവാന്‍ മരിച്ചു; മൃതദേഹം കണ്ടെത്തി


നര്‍മ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിര്‍മ്മലിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊകേഷന്‍ കാണിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എന്‍ഡിആര്‍എഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിരുന്നു.

Keywords:  News,National,India,Bhoppal,Soldiers,died,Dead Body,Army,Top-Headlines,Missing,Police, Missing Malayali Jawan Nirmal Sivarajan's body found
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia