ആലുവയില്‍ നിന്ന് കാണാതായ 14 കാരിയെ ബെംഗ്‌ളൂറില്‍ നിന്ന് കണ്ടെത്തി
Dec 8, 2021, 12:03 IST
ബെംഗ്‌ളൂറു: (www.kvartha.com 08.12.2021) ആലുവയില്‍ നിന്ന് കാണാതായ 14 കാരിയെ ബെംഗ്‌ളൂറില്‍ നിന്ന് കണ്ടെത്തി. യുസി കോളജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയെ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
യുസി കോളജിന് സമീപത്തുനിന്നും പറവൂര്‍ക്കവലയിലേക്കു പെണ്‍കുട്ടി നടന്നു പോകുന്ന സിസിടിവി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തന്നെ അന്വേഷിക്കണ്ടെന്ന് കാണിച്ച് കത്തെഴുതി വച്ചായിരുന്നു പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.