Found Dead | 10 ദിവസം മുമ്പ് കാണാതായ ബാങ്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം കാണപ്പെട്ടത് പാതി കത്തിക്കരിഞ്ഞ നിലയില്‍; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
Dec 2, 2022, 11:47 IST
റായ്പുര്‍: (www.kvartha.com) പത്തുദിവസം മുമ്പ് ഛതീസ്ഗഢില്‍നിന്ന് കാണാതായ ബാങ്ക് ജീവനക്കാരിയെ ഒഡീഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍സുഹൃത്തായ സചിന്‍ അഗര്‍വാളി(28)നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് റായ്പുര്‍ പൊലീസ് പറയുന്നത്:
ഛതീസ്ഗഢിലെ റായ്പുരില്‍ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ തനുവിനെ നവംബര്‍ 21-ാം തീയതി മുതലാണ് കാണാതായത്. അന്നേദിവസം സുഹൃത്തായ സചിനൊപ്പം തനു കുറേ ഒഡീഷയിലേക്ക് പോയെന്നായിരുന്നു അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് നവംബര്‍ 22-ാം തീയതി യുവതിയുടെ ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി.
ഛത്തീസ്ഗഢ് പൊലീസ് കേസില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഒഡീഷയിലെ ബാലംഗീറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഒഡീഷയിലെത്തി നടത്തിയ പരിശോധനയില്‍ മരിച്ചത് തനുവാണെന്ന് തിരിച്ചറിയുകയായിരുന്നു.
യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. തെളിവ് നശിപ്പിക്കാനായാണ് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാണ്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സചിന്‍ അഗര്‍വാളിനെ ചോദ്യംചെയ്തുവരികയാണ്.
Keywords: Missing Chhattisgarh Bank Staffer Found Dead, Her Body Partially Burnt, Odisha, Dead Body, Woman, Police, Gun attack, Custody, National, News.
ഛതീസ്ഗഢ് കോര്‍ബ സ്വദേശിനി തനു കുറേ(26)യെയാണ് ഒഡീഷയിലെ ബാലംഗീറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വെടിയേറ്റാണ് യുവതി മരിച്ചതെന്നും പിന്നീട് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതാണെന്നും പൊലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയത് സചിനാണെന്നും ഇയാള്‍ കുറ്റംസമ്മതിച്ചതായും ദേശീയ മാധ്യമങ്ങള്‍ക്കൊപ്പം ചില പ്രാദേശിക മാധ്യമങ്ങളും റിപോര്‍ട് ചെയ്തു.
സംഭവത്തെ കുറിച്ച് റായ്പുര്‍ പൊലീസ് പറയുന്നത്:
ഛതീസ്ഗഢിലെ റായ്പുരില്‍ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ തനുവിനെ നവംബര്‍ 21-ാം തീയതി മുതലാണ് കാണാതായത്. അന്നേദിവസം സുഹൃത്തായ സചിനൊപ്പം തനു കുറേ ഒഡീഷയിലേക്ക് പോയെന്നായിരുന്നു അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് നവംബര്‍ 22-ാം തീയതി യുവതിയുടെ ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി.
ഛത്തീസ്ഗഢ് പൊലീസ് കേസില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഒഡീഷയിലെ ബാലംഗീറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഒഡീഷയിലെത്തി നടത്തിയ പരിശോധനയില്‍ മരിച്ചത് തനുവാണെന്ന് തിരിച്ചറിയുകയായിരുന്നു.
യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. തെളിവ് നശിപ്പിക്കാനായാണ് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാണ്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സചിന്‍ അഗര്‍വാളിനെ ചോദ്യംചെയ്തുവരികയാണ്.
Keywords: Missing Chhattisgarh Bank Staffer Found Dead, Her Body Partially Burnt, Odisha, Dead Body, Woman, Police, Gun attack, Custody, National, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.