റോഡുമുറിച്ചുകടക്കാന്‍ ശ്രമിച്ച രണ്ടര വയസുകാരിയെ കാര്‍ ഇടിച്ചശേഷം റോഡിലൂടെ മീറ്ററുകളോളം വലിച്ചുകൊണ്ടുപോയി; സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് രക്ഷിതാക്കള്‍
Oct 31, 2017, 16:44 IST
ന്യൂഡല്‍ഹി: (www.kvartha.com 31.10.2017) റോഡുമുറിച്ചുകടക്കാന്‍ ശ്രമിച്ച രണ്ടര വയസുകാരിയെ കാര്‍ ഇടിച്ചശേഷം റോഡിലൂടെ മീറ്ററുകളോളം വലിച്ചുകൊണ്ടുപോയി. ഡെല്‍ഹിയിലെ വസന്ത് കുഞ്ജില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 19ന് നടന്ന സംഭവം ചൊവ്വാഴ്ചയാണ് പോലീസ് പുറത്തുവിട്ടത്.
അപകടത്തില്‍ കുട്ടിയുടെ കേള്‍വിക്കു തകരാര്‍ സംഭവിച്ചു. ആഷിക എന്ന കുട്ടി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് സമീപത്തെ സി സി ടി വിയില്‍ നിന്നും വ്യക്തമാണ്.
അപകടത്തില്‍ കുട്ടിയുടെ കേള്‍വിക്കു തകരാര്‍ സംഭവിച്ചു. ആഷിക എന്ന കുട്ടി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് സമീപത്തെ സി സി ടി വിയില്‍ നിന്നും വ്യക്തമാണ്.
അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. മീറ്ററുകളോളം കാര്‍ കുട്ടിയെ വലിച്ചുകൊണ്ടുപോയതായി രക്ഷിതാക്കള്‍ പറഞ്ഞു. പിന്നീടു കാര്‍ ഉപേക്ഷിച്ചു ഡ്രൈവര്‍ കടന്നുകളഞ്ഞു. അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും പോലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
Also Read:
നീതി ഇനിയും ലഭിച്ചില്ല! മുഖ്യമന്ത്രിയുടെ വേദിയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചു, യുവാവ് പോലീസ് സ്റ്റേഷനില്‍ തോക്ക് ആവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Minor girl dragged along by car, suffers hearing loss, New Delhi, News, Police, Arrest, Parents, Allegation, Road, National.
Keywords: Minor girl dragged along by car, suffers hearing loss, New Delhi, News, Police, Arrest, Parents, Allegation, Road, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.