ഓടുന്ന ബസില്‍ വെച്ച് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് റോഡില്‍ വലിച്ചെറിഞ്ഞു

 


ഭോപ്പാല്‍:  (www.kvartha.com 21.04.2014)  ഡെല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം റോഡില്‍ വലിച്ചെറിഞ്ഞ സംഭവത്തിനു സമാനമായ  സംഭവം ഭോപ്പാലിലും.

ഞായറാഴ്ച രാത്രി ഭോപ്പാലിലെ സിന്‍ഗ്രൗലി ജില്ലയില്‍  പതിനാലുകാരിയായ ദളിത് പെണ്‍കുട്ടിക്കാണ് സമാനരീതിയിലുള്ള അനുഭവം ഉണ്ടായത്.  ബന്ധുവീട്ടില്‍ പോയി  മടങ്ങുമ്പോള്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബസില്‍ കയറിയ പെണ്‍കുട്ടിയാണ് കൂട്ടമാനഭംഗത്തിനിരയായത്.

ഓടുന്ന ബസില്‍ വെച്ച് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് റോഡില്‍ വലിച്ചെറിഞ്ഞുസിന്‍ഗ്രൗലി ജില്ലയില്‍  നിന്നും 15 കിലോമീറ്റര്‍ അകലെ വെച്ചാണ് കൂട്ടമാനഭംഗത്തിനുശേഷം പെണ്‍കുട്ടിയെ  റോഡിലേക്ക് വലിച്ചെറിഞ്ഞത്.

ചോര വാര്‍ന്നൊഴുകി റോഡില്‍ അവശയായി കിടന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

ബസിന്റെ വാതിലും ജനലുകളും അടച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ബസ് ഡ്രൈവറും ജീവനക്കാരുമടക്കമുള്ള അഞ്ചുപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Minor gang-raped, thrown out of bus in Singrauli,Bhoppal, New Delhi, Hospital, Treatment, Police, Road, National, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia