പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടുത്തം

 


ഡെല്‍ഹി: (www.kvartha.com 29.04.2014) സൗത്ത് ബ്‌ളോക്കിലെ  പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ  ഓഫീസില്‍ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ ആറര മണിയോടെയാണ് ഗ്രൗണ്ട്  ഫ്‌ളോറിലെ ഓഫീസ് മുറിയില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടുത്തംനാശനഷ്ടമോ ആളപായമോ സംഭവിച്ചിട്ടില്ല. കംപ്യൂട്ടര്‍ യു.പി.എസിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നും തീയും പുകയും  ഉയരുകയായിരുന്നു. സംഭവത്തെ കുറിച്ച്  ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരിയ തോതിലുള്ള തീപിടിത്തമാണ് ഉണ്ടായതെന്നും സ്‌മോക്ക് ഡിക്ടടറില്‍ നിന്ന് ശബ്ദമുയര്‍ന്ന ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഏഴോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ ഏതാനും മിനുട്ടുകള്‍ക്കകം തന്നെ തീയണച്ചെന്നും ഡെല്‍ഹി ഫയര്‍ സര്‍വീസ് വിഭാഗം ഡയറക്ടര്‍ എ.കെ ശര്‍മ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബസില്‍ തട്ടി വാന്‍ നിയന്ത്രണം വിട്ടുമറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Keywords: Minor fire at Prime Minister's Office completely doused, New Delhi, Prime Minister, Manmohan Singh, Fire, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia