ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു; പോസ്റ്റുമോര്‍ടെം നടത്താതെ മൃതദേഹം സംസ്‌കരിച്ചെന്ന് ആരോപണം, കേസ് ഹൈകോടതിയില്‍
Apr 11, 2022, 20:52 IST
കൊല്‍കത: (www.kvartha.com 11.04.2022) ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കൊല്‍കത ഹൈകോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. പിറന്നാള്‍ പാര്‍ടിക്ക് പോയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് വീട്ടുകാര്‍ ആരോപിച്ചു.
ഞായറാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്. കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. പശ്ചിമ ബന്‍ഗാളിലെ നാദിയയിലെ ഹന്‍സ്ഖാലിയിലാണ് ക്രൂരമായ സംഭവം നടന്നത്.
അതേസമയം രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ടെം നടത്താതെ സംസ്‌കരിച്ചെന്ന് കുടുംബം ആരോപിച്ചു. കേസിലെ പ്രധാന പ്രതിയുടെ പിതാവ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണെന്ന് പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിങ്കളാഴ്ച റാണാഘടില്‍ 12 മണിക്കൂര്‍ ബന്ദ് നടത്തി.
കൊല്‍കത ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയാണ് ഹര്‍ജിക്കാരന് പൊതുതാല്‍പര്യ ഹര്‍ജി നല്‍കാന്‍ അനുമതി നല്‍കിയത്. ചൊവ്വാഴ്ച വാദം കേള്‍ക്കല്‍ ആരംഭിച്ചേക്കും.
രണ്ട് കുട്ടികളുള്‍പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബിര്‍ഭൂം തീവെപ്പിന് ശേഷമാണ് മറ്റൊരു പ്രധാന സംഭവം സംസ്ഥാനത്ത് ഉണ്ടായത്. രണ്ട് കേസിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷമായ ബി ജെ പി നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
Keywords: Minor dies after alleged Molest in Bengal, family says body cremated without autopsy, Kolkata, News, Molestation, Dead, Allegation, Family, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.