SWISS-TOWER 24/07/2023

Minister | 'പൊതുപരിപാടിക്കിടെ പരസ്യമായി മദ്യപിച്ച് മന്ത്രി'; വീഡിയോ വൈറല്‍; വിവാദമായപ്പോള്‍ പ്രതികരണം ഇങ്ങനെ!

 


ADVERTISEMENT

അഹ് മദാബാദ്: (www.kvartha.com) പൊതുപരിപാടിക്കിടെ പരസ്യമായി മദ്യപിച്ച് മന്ത്രി. ഗുജറാത് മന്ത്രി രാഘവ് ജി പട്ടേലാണ് പൊതുജനമധ്യത്തില്‍ മദ്യം കഴിച്ച് വിവാദത്തിലായത്. ആദിവാസി ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം.

മന്ത്രി മദ്യം കുടിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. ഗുജറാതിലെ ആദിവാസി വിഭാഗത്തിന്റെ ആചാരങ്ങളിലൊന്നാണ് മദ്യസേവ. ഭൂമിക്കും മണ്ണിനും മദ്യം നല്‍കുക എന്നത് അവരുടെ ആചാരങ്ങളുടെ ഭാഗമാണ്. ഇങ്ങനെ നല്‍കിയതിന് ശേഷം മുഖ്യ പൂജാരി ഈ ചടങ്ങിനെത്തിയ എല്ലാവര്‍ക്കും ഇലയില്‍ മദ്യം നല്‍കും. ഇത്തരത്തില്‍ നല്‍കിയ മദ്യമാണ് മന്ത്രി കുടിച്ചത്.

Minister | 'പൊതുപരിപാടിക്കിടെ പരസ്യമായി മദ്യപിച്ച് മന്ത്രി'; വീഡിയോ വൈറല്‍; വിവാദമായപ്പോള്‍ പ്രതികരണം ഇങ്ങനെ!

അതേസമയം, ഇത്തരമൊരു ആചാരത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു സംഭവം വിവാദമായതോടെ മന്ത്രി യുടെ പ്രതികരണം. ആദ്യമായാണ് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും അതിനാലാണ് അബദ്ധം പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്. എന്നാല്‍, ആദിവാസി വിഭാഗങ്ങള്‍ അവരുടെ ചടങ്ങുകളില്‍ മദ്യം ഉപയോഗിക്കാറുണ്ട്.

Keywords:  Minister Raghavji Patel 'accidentally' drinks liquor meant for tribal ritual, Ahmedabad, News, Politics,  Minister Raghavji Patel,  Drinks Liquor, Controversy, Video, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia