മന്ത്രിയായാലും തന്ത്രിയായാലും മാസ്ക്ക് വേണം, മാസ്ക്ക് ധരിക്കാത്തതിന് പിഴയടച്ച് മന്ത്രിയും
Jun 18, 2020, 16:35 IST
ADVERTISEMENT
അഹമ്മദാബാദ്: (www.kvartha.com 18/06/2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്ക്ക് നിര്‍ബന്ധമാണ്. കോവിഡ് ബാധിക്കുമെന്ന് മാത്രമല്ല, പിഴയും വീഴും. അതില്‍ മന്ത്രിയെന്നൊ തന്ത്രിയെന്നൊ ഇല്ല. മാസ്ക് ധരിക്കാതെ കാബിനറ്റ് യോഗത്തിനായി വന്ന ഗുജറാത്ത് മന്ത്രിക്കാണ് 200 രൂപ പിഴയായി നല്‍കേണ്ടി വന്നത്. കായികം, യുവജനക്ഷേമം, സഹകരണം, സാംസ്കാരികം എന്നീ വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ഈശ്വര്‍ സിങ് താക്കോര്‍ഭായ് പട്ടേലാണ് മാസ്ക് ധരിക്കാതെ കാബിനറ്റ് യോഗത്തില്‍ പങ്കെടുത്തത്. മന്ത്രിസഭാ യോഗത്തിന് എത്തിയ ബാക്കിയുള്ള എല്ലാ മന്ത്രിമാരും മാസ്ക് ധരിച്ചിരുന്നു. മന്ത്രി മാസ്ക് ധരിക്കാതെ യോഗത്തിനെത്തുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെയാണ് ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്പറേഷന് 200 രൂപ പിഴ ചുമത്തിയത്.
'എല്ലാ സമയത്തും ഞാന്‍ മാസ്ക് ധരിക്കാറുണ്ട്. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പെട്ടെന്ന് മറന്നുപോയതാണ്. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എന്റെ തെറ്റ് മനസ്സിലാക്കിയതിനുശേഷം ഞാന്‍ 200 രൂപ പിഴ അടച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം അപ്പോള്‍ തന്നെ പിഴ അടച്ച് രസീതും ഉയര്‍ത്തിപ്പിടിച്ച് മാസ്ക്ക് ധരിച്ച്കൊണ്ടാണ് മന്ത്രി പുറത്തേക്ക് വന്നത്. സംസ്ഥാനത്ത് കോവിഡ് 19 ന്റെ വ്യാപനം നിയന്ത്രിക്കാന്‍ എല്ലാവരും മാസ്ക് ധരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: India, National, Minister, Mask, Fine, Gujarat, COVID-19, Minister pays Rs 200 fine for not wearing mask
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.