Muhammad Riyas | അര്‍ജുനെ കണ്ടെത്താന്‍ വേണ്ടിയുള്ള തിരച്ചില്‍ തുടരും; രക്ഷാപ്രവര്‍ത്തനത്തിന് പുതിയ സംവിധാനങ്ങള്‍ എത്തിക്കാനാണ് ശ്രമമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്


ഇനി കണ്ടെത്താനുള്ളത് 3 പേരെ
കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും
പുതിയ സാധ്യതകളെക്കുറിച്ചും ആലോചിക്കും
ഷിരൂര്‍ (കര്‍ണാടക): (KVARTHA) മണ്ണിടിച്ചിലില്‍ (Landslides) കാണാതായ (Missing) കോഴിക്കോട് സ്വദേശി അര്‍ജുനെ (Arjun) കണ്ടെത്താന്‍ വേണ്ടിയുള്ള ശ്രമം തുടരുമെന്ന് വ്യക്തമാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്. (Minister Muhammed Riyas) കാലാവസ്ഥ പ്രതികൂലമായതുകൊണ്ട് നാവികസേനാ വിഭാഗങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ലക്ഷ്യത്തിലേക്കെത്താനുള്ള ശ്രമം തുടരാനാണ് കൂട്ടായി എടുത്ത തീരുമാനമെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് (Media) പറഞ്ഞു.
കര്‍ണാടക എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ, എംകെ രാഘവന്‍ എംപി, കേരളത്തില്‍ നിന്നുള്ള എംഎല്‍എമാരായ സചിന്‍ ദേവ്, എകെഎം അശറഫ്, ലിന്റോ ജോസഫ്, പൊലീസ് സൂപ്രണ്ട് എന്നിവര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
രക്ഷാപ്രവര്‍ത്തനത്തിന് പുതിയ സംവിധാനങ്ങള്‍ എത്തിക്കാനാണ് ശ്രമം. അര്‍ജുന്‍ അടക്കം മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകതന്നെ ചെയ്യും. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. നിലവിലെ കാലാവസ്ഥയില്‍ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ അതേപോലെ തുടരും. പുതിയ സാധ്യതകളെക്കുറിച്ചും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
നാലാമതായി ലഭിച്ച സിഗ്‌നലിന്റെ കാര്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് പറഞ്ഞ മന്ത്രി രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനം നിര്‍ത്താന്‍ പോകുകയാണ് എന്ന ചര്‍ചകളും അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പിറകോട്ട് പോകുന്ന നിലപാടെടുക്കരുത് എന്ന കേരള സര്‍കാരിന്റെ അഭിപ്രായം യോഗത്തില്‍ കൃത്യമായി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ വിശദമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡ്രോണ്‍ പരിശോധനയില്‍ ട്രക്കിന്റെ ചിത്രം ലഭിച്ചെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ പറഞ്ഞു. ചരിഞ്ഞ നിലയിലാണ് ട്രക്കെന്നും റഡാര്‍, സോണാര്‍ സിഗ്‌നലുകള്‍ ലഭിച്ച സ്ഥലത്ത് നിന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പുഴയില്‍ ശക്തമായ അടിയൊഴുക്കാണുള്ളത്. എട്ട് നോട്‌സ് വരെയെത്തി. ഡ്രഡ് ജിങ് നിലവില്‍ സാധ്യമല്ലെന്നും എംഎല്‍എ പറഞ്ഞു.
ഷിരൂരില്‍ മൂന്നാമത് ലഭിച്ച സിഗ്‌നല്‍ ട്രക്കിന്റേതെന്ന് ഉത്തര കന്നഡ കലക്ടര്‍ ലക്ഷ്മി പ്രിയയും പ്രതികരിച്ചു. ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് വന്‍ ചങ്ങാടങ്ങള്‍ എത്തിക്കും. പുഴമധ്യത്തില്‍ സ്ഥാപിക്കുന്ന ചങ്ങാടങ്ങളില്‍ നിന്ന് തിരച്ചില്‍ തുടരും. പ്ലാറ്റ് ഫോമില്‍നിന്ന് ഇരുമ്പുവടം ഉപയോഗിച്ച് പുഴയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കും. ഇതുവരെ മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ലെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.