യെദ്യൂരപ്പയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതിയുടെ അനുമതി
May 11, 2012, 12:27 IST
ന്യൂഡല്‍ഹി: മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരായ ഖനി അഴിമതിക്കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നല്‍കി. ജസ്റ്റിസ് എസ്.എച്ച് കപാഡിയയാണ് സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയത്. ആഗസ്റ്റ് മൂന്നിന് അന്വേഷണ റിപോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. യെദ്യൂരപ്പയുടെ ബന്ധുക്കളുടെ പേരിലുള്ള ട്രസ്റ്റ് ഖനി കമ്പനികളില്‍ നിന്നും ഭീമമായ തുകകള്‍ ദാനമായി സ്വീകരിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് സിബിഐ സുപ്രീം കോടതിയുടെ അനുമതി തേടിയത്.
Keywords: New Delhi, National, B.S.Yeddyurappa, Supreme Court of India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.