തെലങ്കാനയില്‍ നിന്നും ആദ്യമായി അതിഥി തൊഴിലാളികളെയും വഹിച്ചെത്തിയ പ്രത്യേക ട്രെയിന്‍ റാഞ്ചിയിലെത്തി; ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് ഊഷ്മളമായ സ്വീകരണം, ലഭിച്ച ഭക്ഷണ പാക്കറ്റുകളും റോസാപൂക്കളുമായി അവര്‍ വീട്ടിലേക്ക് മടങ്ങി; എല്ലാവരും ക്വാറന്റെനില്‍ കഴിയും
May 2, 2020, 15:11 IST
ADVERTISEMENT
റാഞ്ചി: (www.kvartha.com 02.05.2020) ലോക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയും കൊണ്ടുള്ള ആദ്യ പ്രത്യേക ട്രെയിന്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലെത്തി. 1,200 തൊഴിലാളികളാണ് ട്രെയിനിലുണ്ടായിരുന്നത്.
തെലങ്കാനയിലെ ലംഗമ്പള്ളിയില്‍ നിന്ന് റാഞ്ചിയിലെത്തിയ തൊഴിലാളികളെ ഭക്ഷണ പാക്കറ്റുകളും റോസ പൂക്കളും നല്‍കിയാണ് സ്വീകരിച്ചത്.
സാമൂഹിക അകലം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ട്രെയിനില്‍ കുടിയേറ്റ തൊഴിലാളികളെ പ്രവേശിപ്പിച്ചത്. 24 കോച്ചുകളുള്ള ട്രെയിനില്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍ 72 പേര്‍ക്ക് യാത്രചെയ്യാവുന്നതാണ്. എന്നാല്‍ സാമൂഹിക അകലം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 54 പേര്‍ മാത്രമേ ഒരു കോച്ചില്‍ ഉണ്ടായിരുന്നുള്ളു.
തൊഴിലാളികളില്‍ ഭൂരിഭാഗവും റാഞ്ചിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പാലാമു, ഗര്‍വ ജില്ലകളില്‍ നിന്നുള്ളവരാണ്. തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് ശേഷമാണ് സ്റ്റേഷനില്‍ നിന്ന് അവരെ ബസ്സുകളില്‍ പ്രവേശിപ്പിച്ചത്. ഇവരെ അവരവരുടെ സ്വദേശങ്ങളിലേയ്ക്ക് കൊണ്ടുപോകുകയും വൈദ്യ പരിശോധനയ്ക്ക് ശേഷം ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു.
Keywords: News, National, India, Travel, Train, Labours, Telangana, Jharkhand, Migrant workers reach Jharkhand's Ranchi on special train; welcomed with roses, food packets
തെലങ്കാനയിലെ ലംഗമ്പള്ളിയില്‍ നിന്ന് റാഞ്ചിയിലെത്തിയ തൊഴിലാളികളെ ഭക്ഷണ പാക്കറ്റുകളും റോസ പൂക്കളും നല്‍കിയാണ് സ്വീകരിച്ചത്.
സാമൂഹിക അകലം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ട്രെയിനില്‍ കുടിയേറ്റ തൊഴിലാളികളെ പ്രവേശിപ്പിച്ചത്. 24 കോച്ചുകളുള്ള ട്രെയിനില്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍ 72 പേര്‍ക്ക് യാത്രചെയ്യാവുന്നതാണ്. എന്നാല്‍ സാമൂഹിക അകലം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 54 പേര്‍ മാത്രമേ ഒരു കോച്ചില്‍ ഉണ്ടായിരുന്നുള്ളു.
തൊഴിലാളികളില്‍ ഭൂരിഭാഗവും റാഞ്ചിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പാലാമു, ഗര്‍വ ജില്ലകളില്‍ നിന്നുള്ളവരാണ്. തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് ശേഷമാണ് സ്റ്റേഷനില്‍ നിന്ന് അവരെ ബസ്സുകളില്‍ പ്രവേശിപ്പിച്ചത്. ഇവരെ അവരവരുടെ സ്വദേശങ്ങളിലേയ്ക്ക് കൊണ്ടുപോകുകയും വൈദ്യ പരിശോധനയ്ക്ക് ശേഷം ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

