ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കുടിയേറ്റ തൊഴിലാളികള്‍ തെരുവില്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനടക്കം കണ്ടാലറിയാവുന്ന എഴുന്നൂറോളം പേര്‍ക്കെതിരെ കേസ്

 


മുംബൈ: (www.kvartha.com 16.04.2020) കഴിഞ്ഞദിവസം മുംബൈയിലെ ബാന്ദ്ര റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികള്‍ തടിച്ചുകൂടിയ സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനടക്കം കണ്ടാലറിയാവുന്ന എഴുന്നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ കാലാവധി മെയ് മൂന്നു വരെ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൂവായിരത്തിലധികം തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ഗതാഗത ക്രമീകരണം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് തെരുവിലിറങ്ങിയത്. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനായി തീവണ്ടികളുടെ പ്രത്യേക സേവനം ആരംഭിച്ചുവെന്ന വാര്‍ത്തയറിഞ്ഞാണു ഇവിടെയെത്തിയതെന്ന് പ്രതിഷേധകരില്‍ ചിലര്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കുടിയേറ്റ തൊഴിലാളികള്‍ തെരുവില്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനടക്കം കണ്ടാലറിയാവുന്ന എഴുന്നൂറോളം പേര്‍ക്കെതിരെ കേസ്

തടിച്ചുകൂടിയവരില്‍ ആരും തന്നെ നാട്ടിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നില്ല റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെത്തിയത്. വിവിധ ചേരികളില്‍ താമസിക്കുന്ന ആയിരക്കണക്കിനു തൊഴിലാളികള്‍ ഒരേസമയം തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍ സോഷ്യല്‍ മീഡിയ മുഖേനയുള്ള വ്യാജപ്രചരണമാണെന്ന് കെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുടിയേറ്റ തൊഴിലാളികളെ പ്രകോപിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്ലോഡ് ചെയ്തുവെന്നാരോപിച്ച് വിനയ് ദുബെയുടെ പേരില്‍ പൊലീസ് കേസെടുത്തു. അന്യസംസ്ഥാനതൊഴിലാളികള്‍ തെരുവിലിറങ്ങണമെന്ന് ഇയാള്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേക തീവണ്ടികള്‍ പ്രവര്‍ത്തനമാരംഭിച്ചെന്ന് വാര്‍ത്ത നല്‍കിയ രാഹുല്‍ കുല്‍കര്‍ണിയെന്ന മാധ്യമപ്രവര്‍ത്തകനും കൂടാതെ കണ്ടാലറിയാവുന്ന എഴുന്നൂറോളം പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.

Keyword: Migrant workers gathered near railway station, Police, Migrant, Daily wage workers, Maharashtra, Mumbai, Trending, News, Lock down, Prime Minister, Narendra Modi, Police, Case, Social Network, National, Arrest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia