ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങിയ കുടിയേറ്റ തൊഴിലാളിയായ 26കാരന്‍ പാതിവഴിയില്‍ കാറിടിച്ച് മരിച്ചു
May 11, 2020, 10:07 IST
ന്യൂഡെല്‍ഹി: (www.kvartha.com 11.05.2020) ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് സൈക്കിളില്‍ മടങ്ങിയ 26കാരന്‍ പാതിവഴിയില്‍ കാറിടിച്ച് മരിച്ചു. ഡെല്‍ഹിയില്‍ നിന്ന് സ്വദേശമായ ബിഹാറിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന കുടിയേറ്റത്തൊഴിലാളിയായ സഗീര്‍ അന്‍സാരിയാണ് കാറിടിച്ച് മരിച്ചത്. ഡെല്‍ഹിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയുള്ള ചമ്പാരണിലേക്കാണ് ഇയാള്‍ സൈക്കിളില്‍ മടങ്ങിയത്. ശനിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്.
ലോക് ഡൗണായതോടെ ജോലി നഷ്ടപ്പെട്ട അന്‍സാരിയും സുഹൃത്തുക്കളും മെയ് അഞ്ചിനാണ് ഡെല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചത്. ലഖ്‌നൗ വരെയുള്ള പകുതി ദൂരം താണ്ടാന്‍ ഇവര്‍ക്ക് അഞ്ച് ദിവസം വേണ്ടി വന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കാനായി റോഡിലെ ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു തൊഴിലാളികള്‍. നിയന്ത്രണം വിട്ടെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം അന്‍സാരിയെ ഇടിക്കുകയായിരുന്നു.
അപകടം നടന്നയുടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അന്‍സാരി മരിച്ചു. ഡിവൈഡറില്‍ ഒരു മരം നട്ടുപിടിച്ചിരുന്നതിനാല്‍ അന്‍സാരിക്കൊപ്പമുണ്ടായിരുന്നവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ലഖ്‌നൗ രജിസ്‌ട്രേഷനിലുള്ള കാറാണിതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
കാര്‍ഡ്രൈവര്‍ പണം നല്‍കാമെന്ന് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് അത് നിരസിച്ചതായി അന്‍സാരിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. സന്നദ്ധസംഘടനയും രാഷ്ട്രീയപ്രവര്‍ത്തകരും ചേര്‍ന്നാണ് അന്‍സാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ആംബുലന്‍സിനുള്ള പണം സംഘടിപ്പിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്‍സാരിയ്ക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
വ്യാഴാഴ്ചയുണ്ടായ മറ്റൊരപകടത്തില്‍ ലഖ്‌നൗവില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് 750 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ മടങ്ങിയ കുടിയേറ്റത്തൊഴിലാളിയും ഭാര്യയും വാഹനമിടിച്ച് മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ 20 തൊഴിലാളികള്‍ ചരക്ക് തീവണ്ടിയിടിച്ച് മരിച്ചിരുന്നു.
Keywords: News, National, India, New Delhi, Death, Labours, Hospital, Travel, Friends, Car Accident, Migrant Cycling 1,000 Km Home Hit By Car In UP Dies
ലോക് ഡൗണായതോടെ ജോലി നഷ്ടപ്പെട്ട അന്‍സാരിയും സുഹൃത്തുക്കളും മെയ് അഞ്ചിനാണ് ഡെല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചത്. ലഖ്‌നൗ വരെയുള്ള പകുതി ദൂരം താണ്ടാന്‍ ഇവര്‍ക്ക് അഞ്ച് ദിവസം വേണ്ടി വന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കാനായി റോഡിലെ ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു തൊഴിലാളികള്‍. നിയന്ത്രണം വിട്ടെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം അന്‍സാരിയെ ഇടിക്കുകയായിരുന്നു.
അപകടം നടന്നയുടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അന്‍സാരി മരിച്ചു. ഡിവൈഡറില്‍ ഒരു മരം നട്ടുപിടിച്ചിരുന്നതിനാല്‍ അന്‍സാരിക്കൊപ്പമുണ്ടായിരുന്നവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ലഖ്‌നൗ രജിസ്‌ട്രേഷനിലുള്ള കാറാണിതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
കാര്‍ഡ്രൈവര്‍ പണം നല്‍കാമെന്ന് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് അത് നിരസിച്ചതായി അന്‍സാരിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. സന്നദ്ധസംഘടനയും രാഷ്ട്രീയപ്രവര്‍ത്തകരും ചേര്‍ന്നാണ് അന്‍സാരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ആംബുലന്‍സിനുള്ള പണം സംഘടിപ്പിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്‍സാരിയ്ക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
വ്യാഴാഴ്ചയുണ്ടായ മറ്റൊരപകടത്തില്‍ ലഖ്‌നൗവില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് 750 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ മടങ്ങിയ കുടിയേറ്റത്തൊഴിലാളിയും ഭാര്യയും വാഹനമിടിച്ച് മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രാക്കില്‍ കിടന്നുറങ്ങിയ 20 തൊഴിലാളികള്‍ ചരക്ക് തീവണ്ടിയിടിച്ച് മരിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.