ലഖ്നൗവില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക് 750 കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര; ഒടുവില്‍ ദമ്പതികള്‍ക്ക് റോഡപകടത്തില്‍ ദാരുണാന്ത്യം; മൂന്നും ഒന്നും വയസുള്ള കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; ഇടിച്ച വാഹനം കണ്ടെത്തിയില്ല
May 9, 2020, 14:08 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 09.05.2020) ഉത്തപ്രദേശിലെ ലഖ്നൗവില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക് 750 കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ റോഡപകടത്തില്‍ മരിച്ചു. ഇവരുടെ മൂന്നും ഒന്നും വയസുള്ള കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ദമ്പതികളായ കൃഷ്ണ സാഹു (45), പ്രമീള സാഹു (38) എന്നിവരാണ് മരിച്ചത്. നിര്‍മാണ തൊഴിലാളിയായ കൃഷ്ണ സാഹു ഭാര്യയേയും മക്കളേയും കൂട്ടി സൈക്കിളില്‍ ഛത്തീസ്ഗഢിലെ ബെമെത്രയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
പ്രമീള സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. കൃഷ്ണ സാഹുവിനെ പൊലീസ് കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്വകലാശാലയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മക്കളായ ചാന്ദ്നിയും നിഖിലും സാരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടികളെ കൃഷ്ണയുടെ സഹോദരന് രാംകുമാറിന്റെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ലഖ്നൗവിലെ സികന്ദര ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ യാത്ര തിരിച്ചത്. ഏതാണ്ട് 25 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ച 2.30 മണിയോടെ സൈക്കിളില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷിച്ച് വരികയാണെന്ന് യുപി പൊലീസ് അറിയിച്ചു.
' എന്റെ സഹോദരന് പോകുന്നത് എന്നോട് പറഞ്ഞിരുന്നില്ല. നിര്‍മ്മാണ സൈറ്റില്‍ പണി നിര്‍ത്തിയതിനെ തുടര്‍ന്ന് കുഞ്ഞുങ്ങളെയടക്കം പോറ്റാന്‍ അദ്ദേഹം പാടുപ്പെട്ടിരുന്നു. ഒരാഴ്ച മുമ്പ് ഞാന്‍ സംസാരിച്ചപ്പോള്‍ കൈയില്‍ പണമൊന്നും ഇല്ലെന്നും അവന് പറയുകയുണ്ടായി' എന്ന് കൃഷ്ണ സാഹുവിന്റെ സഹോദരന് രാം കുമാര്‍ പറഞ്ഞു.
Keywords: Migrant Couple On 700-km Cycle Journey Home Run Over, Children Injured, Accidental Death, Injured, hospital, Treatment, Children, Couples, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.