Migraine | കഠിനമായ തലവേദന കൊണ്ട് ബുദ്ധിമുട്ടിയോ? ചിലപ്പോള്‍ മൈഗ്രെയിന്‍ ആയിരിക്കാം! അറിയാം ലക്ഷണങ്ങളും പ്രതിവിധിയും
Jul 30, 2023, 11:03 IST
ന്യൂഡെല്‍ഹി: (www.kvartha.com) കഠിനമായ തലവേദന മൂലം കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. പലര്‍ക്കും ഇതിന്റെ കാരണം പോലുമറിയില്ല. ഡോക്ടറെ കാണാനും മടിയാണ്. ചിലപ്പോള്‍ മൈഗ്രൈയിന്‍ കൊണ്ടായിരിക്കും ഈ തലവേദന വരുന്നത്. മൈഗ്രെയിന്റെ ലക്ഷണങ്ങളും ചികിത്സയും അറിയാം. ആദ്യം തലയുടെ ഉള്ളില്‍ വേദനയാണ് ഉണ്ടാകുക. പിന്നീട് വേദന ഒരു കണ്ണില്‍ നിന്നും മറ്റൊരു കണ്ണിലേക്ക് പടരുന്നു. തെളിച്ചമുള്ള ലൈറ്റുകളും ശബ്ദവും കേള്‍ക്കുന്നത് ബുദ്ധിമുട്ടാവുക, ഓക്കാനം വരിക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
മൈഗ്രൈയിന്‍ ഒരു തലവേദന മാത്രമല്ല. അത് നിങ്ങളെ മൊത്തത്തില്‍ തളര്‍ച്ചയിലേക്ക് നയിക്കും. ആഗോളതലത്തില്‍ ഏകദേശം 15% ആളുകള്‍ മൈഗ്രെയിന്‍ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. ഹൈപ്പര്‍സെന്‍സിറ്റീവ് മസ്തിഷ്‌കം മൂലമാണ് മൈഗ്രെയ്ന്‍ ഉണ്ടാകുന്നത്. മൈഗ്രെയിന്‍ ഉള്ളവരുടെ തലച്ചോറിന് അസാധാരണമായി സെന്‍സിറ്റീവ് ന്യൂറോണല്‍ കണക്ഷനുകള്‍ ഉണ്ട്. തലച്ചോറിനെ സംരക്ഷിക്കുന്ന മെനിഞ്ചുകളിലെ സെന്‍സറി ന്യൂറോണുകളിലെ അസാധാരണമായ വൈദ്യുത പ്രഹരത്തില്‍ നിന്നാണ് മൈഗ്രെയ്ന്‍ ഉണ്ടാകുന്നത് എന്ന് കരുതപ്പെടുന്നു.
യുഎസിലെ മിസോറി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രെയ്ന്‍ ഗവേഷകനായ പോള്‍ ഡര്‍ഹാമിന്റെ അഭിപ്രായത്തില്‍, മൈഗ്രെയ്ന്‍ പ്രാഥമികമായി തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ്, മാത്രമല്ല ശരീരത്തില്‍ മുഴുവന്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടുന്നു. 'രോഗപ്രതിരോധം, ദഹനം, ഹൃദയധമനികള്‍ എന്നിവ പോലുള്ള മറ്റ് സംവിധാനങ്ങള്‍ മൈഗ്രേനിലേക്ക് എത്തുന്നു. അതായത് നിങ്ങള്‍ വേദനസംഹാരികള്‍ ഉപയോഗിച്ച് മൈഗ്രേനിന്റെ ഒരു വശം മാത്രം മാറ്റിയാല്‍ , അത് എല്ലാ ലക്ഷണങ്ങളും ലഘൂകരിക്കാനും രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധ്യതയില്ല', അദ്ദേഹം പറഞ്ഞു
തെളിച്ചമുള്ള ലൈറ്റുകളും ഉച്ചത്തിലുള്ള ശബ്ദങ്ങളും, പെര്‍ഫ്യൂം, പുക, അല്ലെങ്കില്‍ ചില മണമുള്ള ഭക്ഷണങ്ങള്‍ എന്നിവയെല്ലാം അനുഭവിക്കുമ്പോള്‍ തലവേദന ഉണ്ടാക്കുന്നുവെങ്കില്‍ അത് മൈഗ്രെയിന്‍ ആയിരിക്കാം. ഓരോ വ്യക്തിക്കും ഈ അനുഭവം ഉണ്ടാകുന്നത് വ്യത്യസ്തമായിട്ടായിരിക്കും. ഉറക്കക്കുറവ്, അല്ലെങ്കില്‍ ദീര്‍ഘ ദൂര യാത്ര, വിശപ്പ് അല്ലെങ്കില്‍ നിര്‍ജലീകരണം, കൂടുതല്‍ അളവില്‍ കഫീന്‍, മദ്യം, പ്രത്യേകിച്ച് റെഡ് വൈന്‍ എന്നിവയെല്ലാം മൈഗ്രെയിനിലേക്ക് നയിക്കും.
ആര്‍ത്തവത്തിന് മുമ്പോ സമയത്തോ, ഗര്‍ഭധാരണം അല്ലെങ്കില്‍ ആര്‍ത്തവവിരാമം തുടങ്ങിയവയിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഭക്ഷണങ്ങളും ഭക്ഷണക്രമവും, പ്രത്യേകിച്ച് അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും സംസ്‌കരിച്ച പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം, സമ്മര്‍ദം എന്നിവയും ഇതിന് കാരണമാകാം. ധാരാളം ദ്രാവകങ്ങള്‍ കുടിക്കുക. നെറ്റിയില്‍ ഒരു ഐസ്പാക്ക് വെക്കുക, ശാന്തവും ഇരുട്ട് ഉള്ളതുമായ മുറിയില്‍ വിശ്രമിക്കുക, കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി (CBT) എന്നിവ മൈഗ്രെയിന്‍ കുറക്കാന്‍ സഹായിക്കും.
മൈഗ്രെയ്ന്‍ ചികിത്സയില്‍ വിജയിച്ച ചില മരുന്നുകള്‍ ഇതാ:
കാല്‍സിറ്റോണിന്‍ ജീനുമായി ബന്ധപ്പെട്ട പെപ്‌റ്റൈഡ് (സിജിആര്‍പി), മോണോക്ലോണല്‍ ആന്റിബോഡികള്‍: ഈ പുതിയ മൈഗ്രെയ്ന്‍ മരുന്നുകള്‍ സിജിആര്‍പി എന്ന പ്രോട്ടീന്റെ പ്രവര്‍ത്തനത്തെ തടയുന്നു. മൈഗ്രെയ്ന്‍ ലക്ഷണങ്ങള്‍ വികസിപ്പിക്കുന്നതില്‍ സിജിആര്‍പി ഒരു പ്രധാന പങ്ക് വഹിക്കുന്നു, മെനിഞ്ചുകളിലെ ന്യൂറോണുകളെ സെന്‍സിറ്റൈസ് ചെയ്യുന്നു.
ട്രിപ്പ്റ്റന്‍: പാരസെറ്റമോള്‍ അല്ലെങ്കില്‍ ആസ്പിരിന്‍ പോലുള്ള വേദനസംഹാരികള്‍ തലവേദന കുറയ്ക്കാന്‍ ഫലപ്രദമാണ്, എന്നാല്‍ വിട്ടുമാറാത്ത മൈഗ്രെയ്ന്‍ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നില്ല. മൈഗ്രെയ്ന്‍ ചികിത്സയായി സിജിആര്‍പി ആന്റിബോഡികളും ട്രിപ്റ്റനും ആണ് ഉപയോഗിക്കുന്നത്. എല്ലാ രോഗികള്‍ക്കും മരുന്നിലൂടെ ആശ്വാസം ലഭിക്കണമെന്നില്ല.
മറ്റൊരു പ്രശ്‌നം ചികിത്സകള്‍ തലവേദന മാത്രമേ കുറക്കുന്നുള്ളു. അതായത് ഓക്കാനം, സെന്‍സിറ്റിവിറ്റി , ക്ഷീണം തുടങ്ങിയ മറ്റ് ലക്ഷണങ്ങള്‍ നിലനില്‍ക്കും. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മരുന്ന് കണ്ടു പിടിക്കാനായി ഗവേഷകര്‍ പരിശ്രമിക്കുന്നുണ്ട്. ഓക്‌സിടോസിന്‍ ഹോര്‍മോണല്‍ നാസല്‍ സ്‌പ്രേകള്‍, പ്രത്യേകിച്ച് സ്ത്രീകളില്‍, മൈഗ്രെയ്ന്‍ കുറയ്ക്കുന്നതിന് ഫലപ്രദവും സുരക്ഷിതവുമാണ്. പോള്‍ ഡര്‍ഹാമിന്റെ ഗവേഷണം കാണിക്കുന്നത് മുന്തിരി വിത്ത്, സത്ത്, കൊക്കോ അല്ലെങ്കില്‍ ചിക്കന്‍ സൂപ്പ് എന്നിവ ചില ആളുകളില്‍ മൈഗ്രെയ്ന്‍ കുറയ്ക്കാന്‍ സഹായിക്കും. ഏതൊരു രോഗവും പോലെ തന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സയും ജീവിതശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങളും കൊണ്ട് ഒരുപരിധിവരെ മൈഗ്രെയ്‌നെ നേരിടാം.

Keywords: Migraine, Treatment, Malayalam News, Health, Health News, Health Issues, Migraine Issue, Migraine: Symptoms and causes.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.