ഇനി മുതല്‍ 'പിഎം പോഷണ്‍ പദ്ധതി'; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്രസര്‍കാര്‍
Sep 30, 2021, 13:20 IST
ന്യൂഡെല്‍ഹി: (www.kvartha.com 30.09.2021) രാജ്യത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്രസര്‍കാര്‍. ഇനി മുതല്‍ 'നാഷണല്‍ സ്‌കീം ഫോര്‍ പി എം പോഷണ്‍ ഇന്‍ സ്‌കൂള്‍സ്' എന്ന പേരില്‍ അറിയപ്പെടും. സര്‍കാര്‍, സര്‍കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസിലെ വിദ്യാര്‍ഥികളെ കൂടാതെ അങ്കണവാടി കുട്ടികളെയും 'പി എം പോഷണ്‍' പദ്ധതിയില്‍ ഉള്‍പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. നിലവിലുള്ള പദ്ധതി അടുത്ത അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടാനും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ദിവസേനയുള്ള ഉച്ചഭക്ഷണത്തിന് പുറമെ പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാര്‍ഥികള്‍ക്ക് വിശേഷപ്പെട്ട ഭക്ഷണം നല്‍കാനുള്ള 'തിഥി ഭോജന്‍' എന്ന ആശയവും നടപ്പാക്കും. പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് തിഥി ഭോജന്‍ പ്രാവര്‍ത്തികമാക്കുക.
രാജ്യത്തെ 11.2 ലക്ഷം വിദ്യാലയങ്ങളില്‍ പഠിക്കുന്ന 11.8 കോടി വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രസര്‍കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടിരൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് പി എം പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും.
പ്രകൃതി-ഉദ്യാനപാലനത്തിന് അവസരമൊരുക്കാന്‍ വിദ്യാലയങ്ങളില്‍ 'സ്‌കൂള്‍ ന്യൂട്രീഷന്‍ ഗാര്‍ഡന്‍സ്' ആരംഭിക്കാനും കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Keywords: News, National, India, New Delhi, Food, Children, Students, Central Government, Minister, Mid-day meal scheme is now ‘PM Poshan’, pre-primary children will be coveredUnder the #PMPOSHAN, mid-day meals have been extended to children of Balvatika in addition to children studying in class I to VIII in govt. and govt-aided schools across India. This will benefit about 11.80 crore children studying in 11.20 lakh schools. https://t.co/Nh1LO0C9ZD
— Dharmendra Pradhan (@dpradhanbjp) September 29, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.