Job Opportunitie | വികലാംഗർക്ക് 1 ലക്ഷം തൊഴിലവസരങ്ങളും ഇന്റേൺഷിപുകളും സാങ്കേതിക വൈദഗ്ധ്യവും ഒരുക്കും; നന്മയാർന്ന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്
Aug 24, 2022, 14:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ലോകമെമ്പാടുമുള്ള നിരവധി കംപനികൾ തൊഴിൽ വെട്ടിക്കുറവുകളും നഷ്ടങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത്, വികലാംഗരെ (PwDs) ശാക്തീകരിക്കുന്നതിനുള്ള പുതിയ സംരംഭം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. വികലാംഗർക്ക് 1,00,000 തൊഴിലവസരങ്ങൾ നൽകുന്നതിന്, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ എനേബിൾ ഇൻഡ്യയുമായി മൈക്രോസോഫ്റ്റ് സഹകരിക്കും. 'ഇൻക്ലൂഷൻ ടു ആക്ഷൻ' എന്നാണ് ഈ സംരംഭത്തിന് എന്ന് പേരിട്ടിരിക്കുന്നത്.
വിവിധ സാങ്കേതിക വൈദഗ്ധ്യം, മാർഗനിർദേശം, ഇന്റേൺഷിപ്, തൊഴിൽ സംരംഭങ്ങൾ എന്നിവയിൽ ഒരുമിച്ച് പ്രവർത്തിക്കാൻ രാജ്യത്തെ ധനകാര്യ സേവനങ്ങൾ, നിർമാണം, റീടെയിൽ, ടെക്നോളജി മേഖലകളിലെ നൂറിലധികം സ്ഥാപനങ്ങളെ ഈ പദ്ധതിയിലൂടെ പ്രാപ്തരാക്കും. പിഡബ്ല്യുഡികൾക്കുള്ള സാങ്കേതിക വൈദഗ്ധ്യവും പരിശീലന പരിപാടികളും മൈക്രോസോഫ്റ്റ് ഒരുക്കും.
വികലാംഗ സമൂഹത്തിലെ വ്യാപാരികൾ, അഭിഭാഷകർ, വിദഗ്ധർ, നയ നിർമാതാക്കൾ തുടങ്ങിയവരുമായി ഇടപഴകുന്നതിനും തൊഴിലവസരങ്ങൾ ഒരുക്കുന്നതിനുമുള്ള ശ്രമത്തിന്റെ തുടക്കമാണ് എനേബിൾ ഇൻഡ്യയും മൈക്രോസോഫ്റ്റും തമ്മിലുള്ള ഈ അതുല്യമായ സഹകരണമെന്ന് മൈക്രോസോഫ്റ്റ് ഇൻഡ്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു. 85 ശതമാനം ജോലികളും നെറ്റ്വർകിംഗ് വഴി നികത്തപ്പെടുന്ന ഒരു കാലഘട്ടത്തിൽ, 10 ശതമാനം വരുന്ന വികലാംഗർക്ക് അവസരങ്ങൾ തുറക്കേണ്ടത് അടിയന്തിര ആവശ്യമാണെന്ന് എനേബിൾ ഇൻഡ്യയുടെ സഹസ്ഥാപകൻ ദിപേഷ് സുതാരിയ വ്യക്തമാക്കി.

Keywords: Microsoft To Create 1 Lakh Job Opportunities, Internships And Provide Tech Skills For PwDs. Deets Here, National, News, Top-Headlines, Latest-News, Job, Microsoft, Newdelhi, Internship.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.