ഒന്നും രണ്ടുമല്ല, മിഷേല്‍ ഒബാമയ്ക്ക് മോഡി സമ്മാനിച്ചത് 100 പട്ടുസാരികള്‍
Jan 24, 2015, 14:30 IST
ഡെല്‍ഹി: (www.kvartha.com 24.01.2015) ആതിഥ്യ മര്യാദയുടെ കാര്യത്തിലും അതിഥികള്‍ക്ക് സമ്മാനം നല്‍കുന്ന കാര്യത്തിലും ഒട്ടും പിശുക്കു കാണിക്കാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോഡിയുടെ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും അദ്ദേഹത്തിന്റെ മാതാവിനു നല്‍കാന്‍ മോഡി കശ്മീര്‍ ഷാള്‍ നല്‍കിയിരുന്നു.
മോഡിയുടെ അതിഥി സത്ക്കാരത്തിന് വേറെയും ഉദാഹരണങ്ങളുണ്ട്. ജപ്പാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ക്യോട്ടോയിലെ മേയര്‍ക്ക് വാരണാസിയുടെ പഴയ ഭൂപടം നല്‍കിയിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ഭഗവദ് ഗീതയുടെ ജാപ്പനീസ് തര്‍ജിമയും സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങളും കൊടുത്തിരുന്നു.
ഇന്ത്യന്‍ പട്ടുസാരികളോടുള്ള മിഷേല്‍ ഒബാമയുടെ താല്‍പര്യമാവണം ഈ സമ്മാനം നല്‍കുന്നതിനു പിന്നിലെന്നും റിപോര്‍ട്ടുണ്ട്. പല പരിപാടികളിലും മിഷേല്‍ പട്ടുസാരികള്‍ ഉടുത്ത് പ്രത്യക്ഷപ്പെടാറുണ്ട്. വാരാണസി വസ്ത്ര ഉദ്യോഗിനോടാണ് കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം മിഷേലിനുള്ള സാരി തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. അപൂര്‍വമായ പട്ടുസാരികളുടെ കേന്ദ്രമാണ് മോഡിയുടെ മണ്ഡലമായ വാരാണസി. ഇവിടത്തെ സാരികള്‍ വളരെ പ്രശസ്തമാണ് .
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിനും മുസ്ലിം ലീഗ് നേതാവിന്റെ ബസിനും നേരെ അക്രമം
Keywords: Michelle Obama to be gifted 100 Banarasi sarees, Prime Minister, Narendra Modi, Pakistan, Barack Obama, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.