ലോക്ഡൗണ്‍ ലംഘനങ്ങള്‍ വ്യാപകമാകുന്നു; കര്‍ശന നടപടിയെടുക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 21.05.2020) ലോക്ഡൗണ്‍ ലംഘനങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കര്‍ശന നടപടിയെടുക്കണമെന്ന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ ലംഘനങ്ങള്‍ വ്യാപകമായതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍.

കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്ക് എഴുതിയ കത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബെല്ല ആവശ്യപ്പെട്ടു. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹികാകലം പാലിച്ചുകൊണ്ടുമാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂ എന്നും കത്തില്‍ പറയുന്നു.

ലോക്ഡൗണ്‍ ലംഘനങ്ങള്‍ വ്യാപകമാകുന്നു; കര്‍ശന നടപടിയെടുക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിപൂര്‍ണ ലോക്ഡൗണ്‍ ഉറപ്പാക്കണം. രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെയുള്ള കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കണം. ഇതിനായി പ്രാദേശിക ഭരണകൂടങ്ങള്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Keywords:  MHA cites lockdown violations, asks states to take strict measures, New Delhi, News, Lockdown, Letter, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia