Accidental Death | ബെംഗ്ളൂറില്‍ മെട്രോ തൂണ് തകര്‍ന്നുവീണ് അപകടം; അമ്മയും രണ്ടര വയസുള്ള മകനും മരിച്ചു; പിതാവ് ഗുരുതരാവസ്ഥയില്‍; സംഭവത്തിന്റെ വീഡിയോ പുറത്ത്
Jan 10, 2023, 13:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ളൂറു: (www.kvartha.com) നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്നുവീണ് രണ്ടര വയസുള്ള ആണ്‍കുട്ടിയും അമ്മയും മരിച്ചു. പിതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലൂടെ പോവുകയായിരുന്ന സ്കൂടര്‍ യാത്രക്കാരായ കുടുംബത്തിന്റെ മേലേക്കാണ് തൂണ് തകര്‍ന്ന് വീണത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബത്തിലെ മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് സാരമായിരുന്നതിനാല്‍ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങി. ഔടര്‍ റിങ് റോഡില്‍ എച്ബിആര് ലേ ഔടിലാണ് അപകടമുണ്ടായത്. കല്യാണ്‍ നഗറില്‍ നിന്ന് എച്ആര്ബിആര് ലേ ഔടിലേക്കുള്ള റോഡിനെ സമീപത്തെ തൂണാണ് തകര്‍ന്നത്.
അപകടത്തിന് പിന്നാലെ മേഖലയില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബെംഗ്ളൂറു മെട്രോയുടെ ഫേസ് 2 ബി പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബെംഗ്ളൂറു വിമാനത്താവളം വരെയാണ് ഈ ഘട്ടത്തിലെ പണികള്‍ നടക്കുക. വലിയ ഭാരമുള്ള ഇരുമ്പ് കമ്പികള്‍ നിലംപൊത്തിയാണ് അപകടമുണ്ടായത്.
#Karnataka #Bengaluru
— Kiran Parashar (@KiranParashar21) January 10, 2023
An under construction metro pillar falls near hennur. @IndianExpress pic.twitter.com/AaPIUSdjmZ
Keywords: News,National,India,Bangalore,Accident,Accidental Death,Social-Media,Video,Latest-News,Injured, Metro pillar collapse in Bengaluru kills mom, 2.5 yr-old son; father hurt | Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

