Court Verdict | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തെരുവിൽ കണ്ടെത്തിയതുകൊണ്ട് അവൾ യാചകയാണെന്ന് അർഥമാക്കുന്നില്ലെന്ന് കോടതി
                                                 Mar 8, 2023, 13:07 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            മുംബൈ: (www.kvartha.com) ഒരു കുട്ടിയെ തെരുവിൽ കണ്ടെത്തിയതുകൊണ്ട് അവൾ ഭിക്ഷ യാചിക്കുകയാണെന്ന് അർഥമാക്കുന്നില്ലെന്ന് മുംബൈ മജിസ്‌ട്രേറ്റ് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭിക്ഷാടനത്തിലേക്ക് തള്ളിവിട്ടെന്ന കേസിൽ സഹോദരനെ വെറുതെവിട്ട് കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ജുവനൈൽ ജസ്റ്റിസ് നിയമം, ബോംബെ പ്രിവൻഷൻ ഭിക്ഷാടന നിയമം എന്നിവ പ്രകാരമാണ് കുറ്റാരോപിതനെതിരെ കേസെടുത്തിരുന്നത്. 
 
2019 ജൂലൈ 30 ന് സുഖ്‌സാഗർ ജംഗ്ഷനിലെ തെരുവിൽ പെൺകുട്ടിയെ ഭിക്ഷ യാചിക്കുന്നതായി കണ്ടെത്തിയെന്നാണ് ഗാംദേവി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. തുടർന്ന് കുട്ടിയെ ചൈൽഡ് ഹോമിലേക്ക് മാറ്റി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് 11 വയസുണ്ടെന്നും തെരുവിൽ താമസിച്ച് വരുന്നതായും കണ്ടെത്തി. സഹോദരൻ പെൺകുട്ടിയെ ഭിക്ഷ യാചിക്കാൻ നിർബന്ധിച്ചതായും ഇതിനെ ആശ്രയിച്ചാണ് അവർ ജീവിക്കുന്നതെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. 
 
വാദം കേട്ട കോടതി, പ്രായപൂർത്തിയാകാത്ത കുട്ടി ഭിക്ഷാടനം നടത്തുകയായിരുന്നെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞു. 'പെൺകുട്ടിയെ തെരുവിൽ കണ്ടെത്തി എന്നതുകൊണ്ട് അവൾ യാചിക്കുകയായിരുന്നു എന്നല്ല അർഥം. പെൺകുട്ടിയുടെ പക്കൽ നിന്ന് ഒരു തുകയും പിടിച്ചെടുത്തിട്ടില്ലെന്ന് മൊഴികൾ വ്യക്തമാക്കുന്നു. ഭിക്ഷാടനം നടത്തുന്ന വ്യക്തിയെയോ പെൺകുട്ടിയെയോ പണത്തോടൊപ്പം പിടികൂടേണ്ടതായിരുന്നു. ഇവിടെ ഒന്നും പിടിച്ചെടുത്തിട്ടില്ല', കോടതി നിരീക്ഷിച്ചു.
 
Keywords: National, Mumbai, News, Court, Case, Brother, Police, Investigates, Law, Top-Headlines, Juvenile Justice Act, Minor girl, Begging, Merely because minor was found on street doesn’t mean she was begging: Court.
 < !- START disable copy paste -->

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.