SWISS-TOWER 24/07/2023

Smriti Irani | ആര്‍ത്തവം ഒരു വൈകല്യമല്ല, ജീവിതത്തിന്റെ സ്വാഭാവിക ഭാഗം; അവധി നല്‍കുന്നത് തൊഴില്‍ മേഖലയില്‍ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്ന് മന്ത്രി സ്മൃതി ഇറാനി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ആര്‍ത്തവം ഒരു വൈകല്യമല്ലെന്നും ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും അവധി നല്‍കുന്നത് തൊഴില്‍ മേഖലയില്‍ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവം പ്രത്യേക അവധി വ്യവസ്ഥകള്‍ ആവശ്യമുള്ള ഒരു വൈകല്യമായി കണക്കാക്കരുതെന്നും മന്ത്രി പറഞ്ഞു. ആര്‍ത്തവ അവധിക്ക് നിയമം കൊണ്ടുവരാന്‍ സര്‍കാര്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Aster mims 04/11/2022
Smriti Irani | ആര്‍ത്തവം ഒരു വൈകല്യമല്ല, ജീവിതത്തിന്റെ സ്വാഭാവിക ഭാഗം; അവധി നല്‍കുന്നത് തൊഴില്‍ മേഖലയില്‍ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്ന് മന്ത്രി സ്മൃതി ഇറാനി

ബുധനാഴ്ച രാജ്യസഭയില്‍ എംപി മനോജ് കുമാര്‍ ഝായാണ് ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. വനിതാ ജീവനക്കാര്‍ക്ക് നിശ്ചിത എണ്ണം അവധി നല്‍കാന്‍ നിര്‍ബന്ധിത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് 'ആര്‍ത്തവമുള്ള സ്ത്രീയെന്ന നിലയില്‍, ആര്‍ത്തവവും ആര്‍ത്തവചക്രവും ഒരു വൈകല്യമല്ല, അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണ്' എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.

അതേസമയം, ആര്‍ത്തവ ശുചിത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രി, 10-19 വയസ്സുവരെയുള്ള കൗമാരക്കാരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് നിലവിലുള്ള 'പ്രമോഷന്‍ ഓഫ് മെന്‍സ്ട്രല്‍ ഹൈജീന്‍ മാനേജ്മെന്റ് (MHM)' പദ്ധതിയും എടുത്തുപറഞ്ഞു. നാഷനല്‍ ഹെല്‍ത് മിഷന്റെ പിന്തുണയോടെ, വിദ്യാഭ്യാസ, ബോധവല്‍കരണ പരിപാടികളിലൂടെ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുന്നതില്‍ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Keywords: ‘Menstruation not a handicap': Smriti Irani opposes paid period leave for women, New Delhi, News, Politics, Menstruation, Handicap, Smriti Irani, Minister, Leave, Women, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia