'രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിമാനത്തില്‍നിന്നു വീണത് വീടിന്റെ ടെറസില്‍; തലയും വായും പിളര്‍ന്ന മൃതദേഹങ്ങള്‍ കണ്ട് ഭാര്യ ബോധംകെട്ട് വീണു, ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ തുണി കൊണ്ടുവന്നു മൂടി': അഫ്ഗാനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 20.08.2021) അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നിരവധി പേരാണ് രാജ്യത്തുനിന്നും പലായനത്തിനായി പരക്കം പാഞ്ഞത്. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ 2 പേര്‍  വിമാനത്തില്‍നിന്ന് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ആഗോളതലത്തില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ ആ 2 പേര്‍ വീണ് മരിച്ചത് തന്റെ വീടിന്റെ ടെറസിലാണെന്ന് വ്യക്തമാക്കുകയാണ് അഫ്ഗാനിലെ 49കാരനായ വാലി സലേഖ്. സംഭവത്തിന്റെ ഭീകരദൃശ്യങ്ങള്‍ നേരിട്ട് കണ്ടതിന്റെ ഞെട്ടലിലാണ് വാലിയും ഭാര്യയും. 

'രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിമാനത്തില്‍നിന്നു വീണത് വീടിന്റെ ടെറസില്‍; തലയും വായും പിളര്‍ന്ന മൃതദേഹങ്ങള്‍ കണ്ട് ഭാര്യ ബോധംകെട്ട് വീണു, ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ തുണി കൊണ്ടുവന്നു മൂടി': അഫ്ഗാനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


തിങ്കളാഴ്ച കാബൂളിലെ വീടിനുള്ളില്‍ ഇരിക്കുമ്പോഴാണ് വാലി സലേഖ് ടെറസില്‍നിന്ന് വലിയ ശബ്ദം കേള്‍ക്കുന്നത്. ഒരു ട്രകിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്നത് പോലുള്ള ശബ്ദമായിരുന്നുവെന്ന് വാലി പറയുന്നു. ഓടി വീടിന്റെ മുകളിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. ചിന്നിച്ചിതറിയ നിലയില്‍ 2 മൃതദേഹങ്ങള്‍. തലയും വയറും പിളര്‍ന്ന ആ മൃതദേഹങ്ങള്‍ കണ്ട ഭാര്യയുടെ ബോധം പോയി. കാബൂളില്‍ നിന്ന് പറന്നുപൊങ്ങിയ അമേരികന്‍ വിമാനത്തിന്റെ ടയറില്‍ നിന്ന് വീണ രണ്ടുപേരുടെ മൃതദേഹം കണ്ട വീട്ടുടമസ്ഥന്റെ പ്രതികരണമായിരുന്നു ഇത്. 

'ചിന്നിച്ചിതറിയ മൃതശരീരങ്ങള്‍ ഉടന്‍ തന്നെ തുണി കൊണ്ടുവന്നു മൂടി. പിന്നീട് ബന്ധുക്കളെയും വിളിച്ചുകൂട്ടി മൃതദേഹങ്ങള്‍ അടുത്തുള്ള പള്ളിയില്‍ എത്തിച്ചു. വിമാനത്തില്‍ നിന്ന് വീണ രണ്ടുപേരുടെ മൃതദേഹങ്ങളാണ് അതെന്ന് അയല്‍വാസികളാണ് പറഞ്ഞത്. അവര്‍ ആ രംഗം ടെലിവിഷനില്‍ കണ്ടിരുന്നു. മൃതദേഹങ്ങള്‍ വീണതിന്റെ ആഘാതത്തില്‍ ടെറസിന്റെ കുറച്ചുഭാഗങ്ങള്‍ തകരുകയും ചെയ്തു. അതിലൊരാള്‍ ഡോക്ടര്‍ സഫിയുല്ല ഹോതക് ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ പോകെറ്റില്‍നിന്നു ലഭിച്ച ജനന സെര്‍ടിഫികറ്റില്‍നിന്നു തിരിച്ചറിഞ്ഞുവെന്ന് വാലി പറഞ്ഞു. രണ്ടാമന്‍ ഫിദാ മുഹമ്മദ് ആയിരുന്നു. രണ്ടുപേര്‍ക്കും മുപ്പതില്‍ താഴെയായിരുന്നു പ്രായം'.

'രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിമാനത്തില്‍നിന്നു വീണത് വീടിന്റെ ടെറസില്‍; തലയും വായും പിളര്‍ന്ന മൃതദേഹങ്ങള്‍ കണ്ട് ഭാര്യ ബോധംകെട്ട് വീണു, ചിന്നിച്ചിതറിയ ശരീരഭാഗങ്ങള്‍ തുണി കൊണ്ടുവന്നു മൂടി': അഫ്ഗാനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


താലിബാന്‍ കാബൂള്‍ പിടിച്ചതോടെ ഏതുവിധേനയും രാജ്യം വിടാന്‍ യുഎസ് വിമാനത്തിന്റെ ടയറുകളില്‍ അള്ളിപ്പിടിച്ചിരുന്ന രണ്ട് പേരാണ് വിമാനം പറന്നുയര്‍ന്നതോടെ പിടിവിട്ട് വാലിയുടെ വീടിന്റെ ടെറസില്‍ വീണുമരിച്ചത്. വിമാനത്താവളത്തില്‍നിന്നു നാല് കിലോമീറ്റര്‍ ദൂരത്തിലാണ് വാലിയുടെ വീട്. 

'കാബൂളിന്റെ തെരുവുകള്‍ വിജനമാണ്, അപൂര്‍വമായാണ് ആള്‍ക്കാരെ കാണുന്നത്. അടുത്തനിമിഷം എന്തു സംഭവിക്കുമെന്ന് അറിയാത്ത അവസ്ഥയാണ് അഫ്ഗാനിസ്ഥാനിലെന്ന് വാലി പറയുന്നു. അവസരം കിട്ടിയാല്‍ താനും രാജ്യം വിടുമെന്നും' അദ്ദേഹം എന്‍ ഡി ടിവിയോട് വിഡിയോ കോളിലൂടെ പറഞ്ഞു'.

Keywords:  News, National, India, New Delhi, Afghanistan, Trending, Flight, Death, Accidental Death, Men Who Fell From Plane 'Lay Dead On Terrace, Wife Fainted': Afghan Man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia