ജയിലില്‍ നിന്നും വീട്ടിലേക്ക് മാറ്റിയെങ്കിലും ജമ്മു കശ്മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന പി ഡി പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിക്ക് മോചനമില്ല; പൊതുസുരക്ഷാ നിയമപ്രകാരം തടവ് തുടരും

 


ശ്രീനഗര്‍: (www.kvartha.com 08.04.2020) ജയിലില്‍ നിന്നും വീട്ടിലേക്ക് മാറ്റിയെങ്കിലും ജമ്മു കശ്മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന പി ഡി പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിക്ക് മോചനമില്ല. പൊതുസുരക്ഷാ നിയമപ്രകാരം തടവ് തുടരും. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുമാറ്റി രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതിനു പിന്നാലെയാണ് മുഫ്തി അടക്കമുള്ള നേതാക്കളെയും നിരവധി പ്രവര്‍ത്തകരെയും കരുതല്‍ തടവിലേക്ക് മാറ്റിയത്. ഫെബ്രുവരി ആറിന് ഇവര്‍ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവരെ മോചിപ്പിച്ചുവെങ്കിലും മെഹബൂബയുടെ തടവ് ജീവിതം തുടരുകയായിരുന്നു.

ജയിലില്‍ നിന്നും വീട്ടിലേക്ക് മാറ്റിയെങ്കിലും ജമ്മു കശ്മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന പി ഡി പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിക്ക് മോചനമില്ല; പൊതുസുരക്ഷാ നിയമപ്രകാരം തടവ് തുടരും

മൗലാന ആസാദ് റോഡിലുള്ള സബ് ജയിലില്‍ നിന്നും ഫെയര്‍വ്യൂ ഗുപ്കര്‍ റോഡിലുള്ള ഔദ്യോഗിക വസതിയിലേക്ക് മുഫ്തിയെ മാറ്റിയിരിക്കുന്നതായി ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Keywords:  Mehbooba Mufti's house arrest will continue, News, Politics, Jail, BJP, Jammu, Kashmir, House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia