ബി.ജെ.പി മന്ത്രിയുമായി അഭിപ്രായ ഭിന്നത; ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മന്ത്രിസഭാ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി

 


ശ്രീനഗര്‍: (www.kvartha.com 10.12.2016) പോലീസ് സേനയുടെ പുന:സംഘടനയെ കുറിച്ച് ബി.ജെ.പി മന്ത്രിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മന്ത്രിസഭാ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

ബി.ജെ.പി മന്ത്രിയുമായി അഭിപ്രായ ഭിന്നത; ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മന്ത്രിസഭാ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി

കാശ്മീര്‍ പോലീസ് സര്‍വീസിലെ ഓഫീസര്‍മാരുടെ കേഡര്‍ പുനര്‍രൂപീകരണത്തിനായുള്ള നിര്‍ദ്ദേശങ്ങളിലാണ് ഭിന്നതയുണ്ടായത്. പ്രശ്‌നത്തില്‍ കുപിതയായ മുഖ്യമന്ത്രി കൂടിക്കാഴ്ച ഉപേക്ഷിച്ച് സെക്രട്ടേറിയേറ്റില്‍ നിന്നും മടങ്ങുകയായിരുന്നു.

പോലീസിന്റെ പുനഃസംഘടനയെ മുഫ്തി അനുകൂലിച്ചപ്പോള്‍ ഉപ മുഖ്യമന്ത്രി നിര്‍മല്‍ സിങ് തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം നിര്‍മല്‍ സിങിന്റെ ഓഫീസിലേക്ക് കൂടിക്കാഴ്ച മാറ്റുകയും അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ബി.ജെ.പി അംഗങ്ങള്‍ യോഗം ചേരുകയുമായിരുന്നു.

ഇതിനിടെ മന്ത്രിമാരുടെ ഒരു സംഘം മുഖ്യമന്ത്രിയെ അനുനയിപ്പിക്കാനായി അവരുടെ വീട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പിന് ശേഷം പി.ഡി.പി- ബി.ജെ.പി സഖ്യമാണ് കാശ്മീര്‍ ഭരിക്കുന്നത്. സഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യമുണ്ടാക്കിയത്.

Also Read:
ആരാധനാലയത്തിന് നേരെ തീപന്തം എറിഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ; നാലുപേര്‍ പിടിയില്‍

Keywords:  Mehbooba Mufti Walks Out Of Cabinet Meeting After Rift With BJP Ministers, Niyamasabha, Srinagar, Police, Office, Meeting, PDP, House, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia