SWISS-TOWER 24/07/2023

Laptop Sale | ലാപ്‌ടോപ്പ് വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ആമസോണിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഈ മോഡലിന്റെ സവിശേഷതകൾ അറിയാം! ഇപ്പോൾ വിലക്കിഴിൽ സ്വന്തമാക്കാം

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ലാപ്‌ടോപ്പ് വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിലും ഏത് ബ്രാൻഡ് വാങ്ങണം എന്ന ആശയക്കുഴപ്പത്തിലാണോ? ആമസോണിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ലാപ്‌ടോപ്പുകളിൽ ടെക്‌നോ മെഗാബുക്ക് ടി1 (Tecno Megabook T1) മുന്നിലാണെന്ന് പ്രമുഖ ബ്രാൻഡായ ടെക്‌നോ (Tecno) അവകാശപ്പെട്ടു. മെറ്റൽ ബോഡി, നീണ്ട ബാറ്ററി ആയുസ്, ഫിംഗർപ്രിന്റ് സ്കാനർ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ ലാപ്‌ടോപ്പ് എത്തുന്നത്. നിലവിൽ ആമസോണിൽ വൻ വിലക്കിഴിവോടെ ലഭ്യമാണ്. 2023 സെപ്റ്റംബറിൽ വിപണിയിലെത്തിയ ഈ ലാപ്ടോപിന്റെ വിലയെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും അറിയാം.

Laptop Sale | ലാപ്‌ടോപ്പ് വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ആമസോണിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഈ മോഡലിന്റെ സവിശേഷതകൾ അറിയാം! ഇപ്പോൾ വിലക്കിഴിൽ സ്വന്തമാക്കാം

16 ജിബി വരെ റാമും ശക്തമായ പ്രോസസറും

മെഗാബുക്ക് ടി1-ന് 15.6-ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്‌പ്ലേ, 1920x1080 പിക്‌സൽ റെസലൂഷൻ, 60 ഹെട്സ് പുതുക്കൽ നിരക്ക്, 350 നിറ്റ്സ് തെളിച്ചം എന്നിവയുണ്ട്. 16 ജിബി വരെ റാമും ഒരു ടിബി വരെ സ്റ്റോറേജുമുള്ള ഇന്റലിന്റെ 11-ാം ജനറേഷൻ കോർ ഐ7 (i7) പ്രോസസറാണ് ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത്. വിൻഡോസ് 11ലാണ് ലാപ്‌ടോപ്പ് പ്രവർത്തിക്കുന്നത്. കൂടാതെ, ഡിടിഎസ് (DTS) ഇമ്മേഴ്‌സീവ് സൗണ്ട് ഉള്ള ഡ്യുവൽ സ്പീക്കറുകളും കൂടാതെ എഐ എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ ടെക്‌നോളജി ഘടിപ്പിച്ച രണ്ട് മൈക്രോഫോണുകളും ഉണ്ട്.

ഫുൾ ചാർജിൽ 17.5 മണിക്കൂർ ഉപയോഗിക്കാം

കണക്റ്റിവിറ്റിക്കായി, രണ്ട് യുഎസ്ബി 3.0 പോർട്ടുകൾ, ഒരു യുഎസ്ബി 3.1 പോർട്ട്, രണ്ട് യുഎസ്ബി സി ടൈപ്പ് പോർട്ടുകൾ, ഒരു എച്ച് ഡി എം ഐ പോർട്ട്, വൈഫൈ 6, ഒരു 3.5 മി മി ഓഡിയോ ജാക്ക്, ഒരു ടി എഫ് കാർഡ് റീഡർ എന്നിവയാണുള്ളത്. ലാപ്‌ടോപ്പിന് രണ്ട് മെഗാപിക്‌സൽ വെബ്‌ക്യാമും ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 1.48 കിലോഗ്രാം ഭാരമാണുള്ളത്. 65 വാട്സ് ചാർജിംഗ് അഡാപ്റ്റർ ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയുന്ന 70 ഡബ്ള്യു എച്ച് ബാറ്ററിയാണ് ഇതിനുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 17.5 മണിക്കൂർ വരെ നിലനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, സുരക്ഷിതമായ ലോഗിൻ ചെയ്യുന്നതിനായി ഫിംഗർപ്രിന്റ് പവർ ബട്ടണും ഇതിലുണ്ട്.

ആമസോണിൽ വിലക്കുറവിൽ ലഭ്യമാണ്

പ്രോസസർ, റാം, സ്റ്റോറേജ് എന്നിവ അടിസ്ഥാനമാക്കി മൂന്ന് വേരിയന്റുകളിൽ ലാപ്‌ടോപ്പുകൾ വരുന്നു. നിലവിൽ ഇന്റൽ കോർ ഐ7, 16 ജിബി റാം, 1 ടിബി എസ്എസ്ഡി സ്റ്റോറേജ് എന്നിവയുള്ള മോഡൽ ആമസോണിൽ 34,990 രൂപയ്ക്കും (ലോഞ്ച് വില 59,999 രൂപ), ഇന്റൽ കോർ ഐ5, 16 ജിബി റാം, 512 ജിബി എസ് എസ് ഡി സ്റ്റോറേജ് ഇനത്തിന് 28,990 രൂപയ്ക്കും, ഇന്റൽ കോർ ഐ3, 8 ജിബി റാം, 512 ജിബി എസ്എസ്ഡി സ്റ്റോറേജ് എന്നിവയുള്ള വേരിയന്റിന് 22,990 രൂപയ്ക്കും (ലോഞ്ച് വില 39,999 രൂപ) ലഭ്യമാണ്.
Aster mims 04/11/2022


Keywords: News, National, New Delhi, Megabook T1, Laptop, Technology, Amazone, Gadgets,  Megabook T1 takes the throne as the best-selling laptop.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia