Mega-Feast | വീട്ടിലെത്തിയ മരുമകനെ സത്കരിച്ച് ഞെട്ടിച്ച് ബന്ധുക്കള്‍, ഒരുക്കിയത് 379 തരം വിഭവങ്ങള്‍; വീഡിയോ വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗോദാവരി: (www.kvartha.com) പുതുതായി വീട്ടിലെത്തുന്ന നവദമ്പതികളെ സത്കരിക്കാന്‍ ബന്ധുക്കള്‍ പൊതുവെ മത്സരിക്കാറുണ്ട്. വിഭവങ്ങളുടെ എണ്ണം കൂട്ടിയും, കുറ്റം പറയാത്ത വിധം അത് പാകം ചെയ്തുമാണ് പൊതുവെ ആളുകള്‍ സത്കാരം ഒരുക്കുന്നത്. ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മറ്റ് കുടുംബാംഗങ്ങളുടെ സഹായവും തേടാറുണ്ട്.

Mega-Feast | വീട്ടിലെത്തിയ മരുമകനെ സത്കരിച്ച് ഞെട്ടിച്ച് ബന്ധുക്കള്‍, ഒരുക്കിയത് 379 തരം വിഭവങ്ങള്‍; വീഡിയോ വൈറല്‍

അത്തരത്തില്‍ ആന്ധ്രയില്‍ നിന്നുള്ള ഒരു കുടുംബം മരുമകനെ സത്കരിച്ച വാര്‍ത്തയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പൊതുവെ ഭക്ഷണ വൈവിധ്യം കൊണ്ട് പ്രസിദ്ധമാണ് ആന്ധ്രയിലെ ഗോദാവരി തീരപ്രദേശം. ഭീമ റാവുവിന്റെയും ചന്ദ്രലീലയുടെയും മകള്‍ കുസുമയ്ക്കും ഭര്‍ത്താവ് ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ല സ്വദേശിയായ മുരളീധറിനും വേണ്ടി ഭക്ഷണമൊരിക്കയതാണ് വൈറലായത്. ഒരു വര്‍ഷം മുമ്പാണ് കുസുമ മുരളീധറിനെ വിവാഹം കഴിച്ചത്.

മൂന്ന് ദിവസമായി നടന്ന് വരുന്ന സംക്രാന്തി ഉത്സവത്തില്‍ പങ്കെടുക്കാനാണ് ദമ്പതികള്‍ വീട്ടിലെത്തിയത്. മകളെയും മരുമകനെയും ഞെട്ടിക്കാന്‍ തീരുമാനിച്ച ഭീമ റാവുവും ചന്ദ്രലീലയും ഇവര്‍ക്കായി 379 തരം വിഭവങ്ങളാണ് പാചകം ചെയ്തത്.

ബൂരേലു (അരിപ്പൊടി, ശര്‍കര, പഞ്ചസാര ചേര്‍ത്തുണ്ടാക്കുന്ന മധുര പലഹാരം), പായസം, ജാംഗ്രി, അരിസെലു (അരിപ്പൊടി, ശര്‍കര അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്തുണ്ടാക്കുന്ന മധുരം), നുവ്വുല അരിസെലു (എള്ള് കൊണ്ടുണ്ടാക്കുന്ന മധുര പലഹാരം) എന്നിവയുള്‍പ്പെടെയുള്ള പരമ്പരാഗത ഗോദാവരി ഭക്ഷണമാണ് തയാറാക്കിയത്.

ഭക്ഷണം കൂടാതെ സ്വീറ്റ് ബൂന്തി, നേതി മൈസൂര്‍ പാക്, നേതി സോന്‍ പാപ്പിഡി, ബട്ടര്‍ ബര്‍ഫി, ഡ്രൈ ഫ്രൂട്ട്‌സ് ബര്‍ഫി, ഡ്രൈ ഫ്രൂട്ട്സ് ഹല്‍വ, ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു, അമുല്‍ ചോക്ലേറ്റ് ലഡ്ഡു, മലൈ പുരി, ബെല്ലം സുന്നുണ്ടാലു (ശര്‍ക്കരയില്‍ ഉണ്ടാക്കിയ മധുരം), പനീര്‍ ജിലേബി , വെളുത്ത കോവ, ചുവന്ന കോവ, സ്‌പെഷ്യല്‍ കോവ, മാളിയ കോവ, പിസ്ത കോവ റോള്‍, സാദ കോവ റോള്‍ എന്നിവയും അരി, ഗോതമ്പ്, ശര്‍ക്കര, പഞ്ചസാര, പുളി, എള്ള്, തൈര്, ചെറുനാരങ്ങ ഉള്‍പ്പെടെയുള്ളവയും ബെല്ലം പരമന്നം, പഞ്ചസാര, നിമ്മ പുളിഹോര എന്നിവ കൊണ്ടുണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണസാധനങ്ങളും. അതേപോലെ ചക്കര പൊങ്കാലി, ദദ്യോജനം, നേതി സേമിയ, ഗോധുമ നൂക പ്രസാദം, കാജു കട്ടി, പരമന്നം, ചിന്താപണ്ഡു പുളിഹോര, കരം ജീഡി പപ്പു, വൈറ്റ് റൈസ്, ബിരിയാണി, ഫ്രൈഡ് റൈസ്, പനീര്‍ കറി, തക്കാളി പപ്പു, മൈദ ചെഗോഡിലു, പപ്പു ചെഗോഡിലു, നുവ്വുല ചെഗോഡിലു, ഉരുളക്കിഴങ്ങ് ചിപ്‌സ്, വാമു ജാന്തികളു, ചക്കിലാലു, ചിന്ന മിക്ച്ചര്‍, പേട്ട മിക്ച്ചര്‍, ചോളപ്പൊടി മിക്ചര്‍, വാമു പകോടി, അതുകുളു മിക് ചര്‍, എര കൊമ്മുലു, ജീഡിപ്പാപ്പു ബിസ്‌കറ്റ് (കശുവണ്ടി), വുള്ളി റിംഗ്സ് (ഉള്ളി), കറപ്പൂസ ചിന്നഡി, പാന്‍ ഗവ്വ ചിന്നഡി, ഗുലാബ് ജാമുന്‍, ചൈന ചിന്ന ഗുലാബ് ജാമുന്‍, ചൈന പെഡ്ഡ ഗുലാബ് ജാമുന്‍, മൈസൂര്‍ പാക്, പപ്പുണ്ട, പപ്പു ചിക്കി, നുവ്വുലുണ്ട, നുവ്വല്‍ ചിക്കി, കൊബ്ബറുണ്ട, ഗുലാബി പുവ്വുലു, പാല കായലു, പെഡ്ഡ ലഡ്ഡു, സ്പെഷ്യല്‍ മോട്ടിച്ചൂര്‍ ലഡ്ഡു, ബസാറ ലഡ്ഡു, ബസാറ ലഡ്ഡു കജ്ജിക്കായ, വെറുസെനഗ കജ്ജിക്കായ, നുവ്വുല കജ്ജിക്കായ കൂടാതെ ദിവസേന വിളമ്പുന്ന അച്ചാറുകള്‍ ഉള്‍പ്പെടെ 379 വിഭവങ്ങള്‍ ആണ് ഭക്ഷണ മെനുവില്‍ ഉണ്ടായിരുന്നത്.

ഒരാഴ്ച മുന്നേ തന്നെ ഇവര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇത്രയധികം വിഭവങ്ങള്‍ മുന്നില്‍ അണിനിരന്നത് കണ്ട് ഭര്‍ത്താവ് ഞെട്ടിയതായി കുസുമ പറയുന്നു

Keywords: Mega-Feast: Andhra Family Treats Son-in-law With 379 Types Of Food Items On Makar Sankranti, Andhra Pradesh, News, Food, Social Media, Festival, Video, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia