Protest | രാജ്ഘട്ടില്‍ നടത്താനിരുന്ന സത്യഗ്രഹത്തിന് ഡെല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു
Mar 26, 2023, 10:13 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ നടത്താനിരുന്ന സത്യഗ്രഹത്തിന് അനുമതി നിഷേധിച്ച് ഡെല്‍ഹി പൊലീസ്. ക്രമസമാധന പ്രശ്നം ഉന്നയിച്ചാണ് ഞായറാഴ്ച രാവിലെ 10 മണിക്ക് സത്യഗ്രഹം തുടങ്ങാനിരിക്കെ പൊലീസ് അനുമതി നിഷേധിച്ചത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് രാജ്ഘട്ടില്‍ സത്യഗ്രഹമിരിക്കാന്‍ തീരുമാനിച്ചത്. പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.
സംസ്ഥാനങ്ങളിലും ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിക്കാന്‍ ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിലെ സത്യഗ്രഹം ഗാന്ധി പ്രതിമയ്ക്ക് മുന്പിലോ, പ്രത്യേകം തയാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിനു മുന്നിലോ ആയിരിക്കണമെന്നാണ് എഐസിസിയുടെ നിര്‍ദേശം. കേരളത്തില്‍ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധി പാര്‍കിലാണ് സത്യഗ്രഹം.
അതേസമയം, യൂത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നേതാക്കള്‍ പ്രകടനം നടത്തും. കേരളത്തില്‍ നിന്ന് അടക്കമുള്ള നേതാക്കളോട് ഉടന്‍ ഡെല്‍ഹിയിലെത്താന്‍ യൂത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച സൂറത് ചീഫ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് അടുത്തയാഴ്ച അപീല്‍ നല്‍കിയേക്കും. കോടതി വിധിയെ തുടര്‍ന്നാണ് ലോക്സഭാ സെക്രടേറിയറ്റ് രാഹുലിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് രാജ്ഘട്ടില്‍ സത്യഗ്രഹമിരിക്കാന്‍ തീരുമാനിച്ചത്. പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.
സംസ്ഥാനങ്ങളിലും ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിക്കാന്‍ ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിലെ സത്യഗ്രഹം ഗാന്ധി പ്രതിമയ്ക്ക് മുന്പിലോ, പ്രത്യേകം തയാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിനു മുന്നിലോ ആയിരിക്കണമെന്നാണ് എഐസിസിയുടെ നിര്‍ദേശം. കേരളത്തില്‍ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധി പാര്‍കിലാണ് സത്യഗ്രഹം.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച സൂറത് ചീഫ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് അടുത്തയാഴ്ച അപീല്‍ നല്‍കിയേക്കും. കോടതി വിധിയെ തുടര്‍ന്നാണ് ലോക്സഭാ സെക്രടേറിയറ്റ് രാഹുലിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.
Keywords: Mega Congress Protest Today Against Rahul Gandhi's Disqualification As MP, New Delhi, News, Politics, Police, Rahul Gandhi, National.Congress leader Jagdish Tytler joins party's Sankalp Satyagraha at Rajghat.
— ANI (@ANI) March 26, 2023
Congress party is holding a day-long Sankalp Satyagraha at Rajghat to protest against the disqualification of Rahul Gandhi as a member of Parliament. pic.twitter.com/u0jV3lJMF1
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.