പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരം; സുപ്രധാന വികസന പദ്ധതിക്ക് പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു, പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിച്ചുവെന്നും മുഖ്യമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 13.07.2021) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രധാന വികസന പദ്ധതിക്ക് പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചുവെന്നും ഡെല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരം; സുപ്രധാന വികസന പദ്ധതിക്ക് പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു, പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിച്ചുവെന്നും മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദമായി ആരാഞ്ഞു. കപ്പല്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ചു. ഗെയ്ല്‍ പൈപ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ അഭിനന്ദിച്ചു. കേന്ദ്രവും സംസ്ഥാനവും വികസനകാര്യങ്ങളില്‍ ഒന്നിച്ചുനീങ്ങണമെന്ന് നിര്‍ദേശിച്ചു. കേരളത്തിന്റെ വികസനത്തിന് എന്തുസഹായവും ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലെ പെട്രോ കെമിക്കല്‍ പ്രൊജക്ട് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിന് എയിംസ് വേണമെന്ന് അഭ്യര്‍ഥിച്ചുവെന്നും പ്രധാനമന്ത്രിയുടെ പ്രതികരണം വളരെ അനുകൂലമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയുടെ കരുത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു. 4524 കോടിയുടെ ജിഎസ്ടി നഷ്ടപരിഹാരം അടിയന്തരമായി വേണമെന്ന് അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണനിരക്ക് വലിയ തോതില്‍ കൂടാത്തതു ചൂണ്ടിക്കാട്ടി. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിച്ചു. ഈ മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. വാക്‌സിന്‍ പാഴാക്കാതിരുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇത് പ്രത്യേകം പരിഗണിക്കേണ്ടതാണെന്നും പറഞ്ഞു.

ശബരി റെയില്‍പാത വേഗത്തിലാക്കുമെന്നും 2815 കോടി പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കുമെന്നും വ്യക്തമാക്കി. മാനദണ്ഡം പാലിച്ച് പുതുക്കിയ തലശ്ശേരി- മെസൂര്‍ റെയില്‍വേ ലൈനിനും അനുമതി തേടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാത്തത് ശ്രദ്ധയില്‍പെടുത്തി.

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്നും അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്കും അനുമതി തേടി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് ഉടന്‍ അനുമതി നല്‍കാമെന്ന് ഉറപ്പുകിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Meeting with the Prime Minister was cordial says Pinarayi Vijayan, New Delhi, News, Politics, Chief Minister, Pinarayi Vijayan, Prime Minister, Narendra Modi, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia