കര്‍ഷക സംഘടനകളുമായുള്ള കേന്ദ്രസര്‍കാരിന്റെ ചര്‍ച ആരംഭിച്ചു; നിയമഭേദഗതിക്ക് സര്‍ക്കാര്‍ വഴങ്ങുമോ?
Dec 5, 2020, 15:14 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.12.2020) കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ചനിലപാടില്‍ കര്‍ഷക സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനിടെ ഡെല്‍ഹിയില്‍ കേന്ദ്രസര്കാരുമായുള്ള അഞ്ചാം വട്ട ചര്‍ച ആരംഭിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും കര്‍ഷകരുമായുള്ള ചര്‍ചയില്‍ പങ്കെടുക്കുന്നുണ്ട്. സമരം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയമഭേദഗതി എന്ന ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ശനിയാഴ്ചത്തെ ചര്‍ചയ്ക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച നടത്തിയിരുന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ചര്‍ചയില്‍ പങ്കെടുത്തു. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ വര്‍ധിച്ചുവരുന്നതിനിടയിലും വിഷയം ആഗോളതലത്തില്‍ ചര്ചയാകുന്നതിനിടയിലുമാണ് പ്രധാനമന്ത്രിയുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. കര്‍ഷകര്‍ പോസിറ്റീവായി ചിന്തിക്കുകയും പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
സര്‍കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഡെല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കര്‍ഷകരുള്ളത്. സര്‍കാര്‍ തങ്ങളുടെ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കര്‍ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടില്‍ മാര്‍ച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തര്‍ മന്തറിലേക്ക് മാറ്റുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടച്ചു. സിംഘു, ഓചന്ദി, ലാംപുര്‍, പിയാവോ മാനിയാരി, മംഗേഷ് എന്നീ അതിര്‍ത്തികളും ദേശീയ പാത 44 ഉം അടച്ചുപൂട്ടിയതായി ഡെല്‍ഹി ട്രാഫിക് പൊലീസ് അറിയിച്ചു.
Keywords: Meeting between government and farmers representatives begins, New Delhi, News, Farmers, Meeting, Prime Minister, Narenda Modi ,National.
കര്‍ഷക സമരം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറായതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഉച്ചയ്ക്കു രണ്ടുമണിക്ക് നടക്കുന്ന ചര്‍ചയില്‍ കരാര്‍ കൃഷിയിലെ തര്‍ക്കങ്ങളില്‍ കോടതിയെ സമീപിക്കാനുള്ള നിയമഭേദഗതി സര്‍കാര്‍ മുന്നോട്ടുവയ്ക്കും. താങ്ങുവില സംബന്ധിച്ചുള്ള ഉറപ്പുകള്‍ എഴുതി നല്‍കാനും നീക്കമുണ്ട്. അഞ്ച് ഉറപ്പുകളുമായാകും കേന്ദ്രം കര്‍ഷകരെ സമീപിക്കുക എന്നും റിപ്പോര്‍ടുണ്ടായിരുന്നു.

ശനിയാഴ്ചത്തെ ചര്‍ചയ്ക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച നടത്തിയിരുന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ചര്‍ചയില്‍ പങ്കെടുത്തു. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ വര്‍ധിച്ചുവരുന്നതിനിടയിലും വിഷയം ആഗോളതലത്തില്‍ ചര്ചയാകുന്നതിനിടയിലുമാണ് പ്രധാനമന്ത്രിയുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. കര്‍ഷകര്‍ പോസിറ്റീവായി ചിന്തിക്കുകയും പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
സര്‍കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഡെല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കര്‍ഷകരുള്ളത്. സര്‍കാര്‍ തങ്ങളുടെ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കര്‍ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടില്‍ മാര്‍ച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തര്‍ മന്തറിലേക്ക് മാറ്റുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടച്ചു. സിംഘു, ഓചന്ദി, ലാംപുര്‍, പിയാവോ മാനിയാരി, മംഗേഷ് എന്നീ അതിര്‍ത്തികളും ദേശീയ പാത 44 ഉം അടച്ചുപൂട്ടിയതായി ഡെല്‍ഹി ട്രാഫിക് പൊലീസ് അറിയിച്ചു.
Keywords: Meeting between government and farmers representatives begins, New Delhi, News, Farmers, Meeting, Prime Minister, Narenda Modi ,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.