Minister | തോക്കുധാരിയായ നക്‌സലൈറ്റിൽ നിന്ന് മന്ത്രിപദവിയിലേക്ക്; തെലങ്കാനയിലെ ഈ പുതിയ മന്ത്രി നിസാരക്കാരിയല്ല! ചുറ്റിലും സുരക്ഷയൊരുക്കി പൊലീസുകാർ നിലയുറപ്പിക്കുമ്പോൾ ചരിത്രം അത്ഭുതപ്പെടുത്തുന്നു
Dec 7, 2023, 15:33 IST
ഹൈദരാബാദ്: (KVARTHA) എൽബി സ്റ്റേഡിയത്തിൽ പ്രൗഢമായ ചടങ്ങിൽ തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ അനുമുല രേവന്ത് റെഡ്ഡിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ കാബിനറ്റിൽ ശ്രദ്ധേയമായ ഒരു മുഖമുണ്ട്, ഡി അനസൂയ എന്ന സീതക്ക. തോക്കുധാരിയായ നക്‌സലൈറ്റിൽ നിന്ന് അഭിഭാഷകയും നിയമസഭാംഗവും ഒടുവിൽ മന്ത്രിപദവിയിലേക്കുമുള്ള അവരുടെ യാത്ര സംഭവ ബഹുലമാണ്.
ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് അടുത്തിടെ ഡോക്ടറേറ്റ് നേടിയ സീതക്ക ഇന്ന് തെലങ്കാനയിലെ ഉന്നത വിദ്യാഭ്യാസമുള്ള കോൺഗ്രസ് നേതാവ് കൂടിയാണ്. ഭാരത് ജോഡോ യാത്രയും കോവിഡ് ദുരിതാശ്വാസവും അടക്കം തന്റെ പ്രവർത്തനങ്ങളിൽ അതിരുകളില്ലാത്ത സേവനത്തിലൂടെ യഥാർത്ഥ പൊതുപ്രവർത്തകയായി സേവനമനുഷ്ഠിച്ച ഈ ആദിവാസി നേതാവ് കഴിഞ്ഞ തവണ തെലങ്കാനയിൽ അഞ്ച് എംഎൽഎമാർ മാത്രമുണ്ടായിരുന്ന കോൺഗ്രസിന് വലിയ പോസിറ്റീവ് ഊർജമാണ് നൽകിയത്.
മുലുഗു ജില്ലയിലെ ജഗ്ഗന്നപേട്ട് ഗ്രാമത്തിലെ ഒരു ആദിവാസി കുടുംബത്തിൽ ജനിച്ച അനസൂയ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ നക്‌സലൈറ്റ് ആശയത്തിലേക്ക് ആകർഷിക്കപ്പെട്ടു. 1960-കൾ മുതൽ, സാമ്പത്തിക ചൂഷണം, ദാരിദ്ര്യം, സാമൂഹിക പാർശ്വവൽക്കരണം, ഭൂമി അവകാശത്തിനായുള്ള പോരാട്ടം, പ്രത്യേകിച്ച് ആദിവാസി സമൂഹങ്ങൾക്കിടയിൽ, അവിഭക്ത ആന്ധ്രാപ്രദേശിൽ നക്സലൈറ്റ് കലാപത്തിന്റെ തീജ്വാലകൾ തീർത്തിരുന്നു.
പത്താം ക്ലാസിൽ പഠിക്കുമ്പോഴേക്കും അനസൂയ ഒരു നക്സലൈറ്റ് സംഘത്തിൽ ചേരുകയും സീത എന്ന അപരനാമം സ്വീകരിക്കുകയും ചെയ്തു, അത് സീതക്കയിലേക്ക് (അക്ക എന്നാൽ തെലുങ്കിൽ മൂത്ത സഹോദരി എന്നർഥം) പരിണമിച്ചു. 1980 കളുടെ അവസാനത്തിൽ ആദ്യമായി അറസ്റ്റു ചെയ്യപ്പെട്ടതിന് ശേഷം അവൾ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് ജയിലിൽ ആയിരുന്നു. ആ സമയത്ത് അനസൂയ ഗർഭിണി കൂടിയായിരുന്നു.
ഒരു ദശാബ്ദത്തിലേറെക്കാലം സീതക്ക നക്സലൈറ്റ് പ്രസ്ഥാനത്തിൽ മുഴുകിയെങ്കിലും അവർ പതുക്കെ നിരാശയായി. പൊലീസ് വേട്ടയാടൽ പോലുള്ള സംഭവങ്ങൾ ഇതിന് നിമിത്തമായി. 1997-ൽ, സംസ്ഥാന പൊതുമാപ്പ് പദ്ധതി പ്രകാരം അവർ പൊലീസിൽ കീഴടങ്ങി. ആ സമയത്ത് സീതക്ക ഒമ്പത് വയസുള്ള ഒരു കുട്ടിയുടെ അമ്മയായിരുന്നു, ഭർത്താവ് അപ്പോഴും ഒരു നക്‌സലൈറ്റായിരുന്നു. പിന്നീട് ഏറ്റുമുട്ടലിൽ ഇദ്ദേഹം മരിച്ചു. പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും ആദിവാസി സമൂഹങ്ങൾക്ക് വേണ്ടി രംഗത്തിറങ്ങാൻ അവർ തീരുമാനിച്ചു.
2004-ൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടിയിൽ (ടിഡിപി) സീതക്ക തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു, ആ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുലുഗ് സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. 2009-ൽ ടിഡിപി വീണ്ടും അവർക്ക് അതേ സീറ്റിൽ മത്സരിക്കാൻ ടിക്കറ്റ് നൽകി, ഇത്തവണ അവർ വിജയിച്ചു. എന്നിരുന്നാലും, 2014-ലെ തിരഞ്ഞെടുപ്പിൽ അവർ മൂന്നാം സ്ഥാനത്തായി, 2017-ൽ കോൺഗ്രസിലേക്ക് മാറി. തെലങ്കാന രാഷ്ട്ര സമിതിക്ക് (ഇന്നത്തെ ബിആർഎസ്) അനുകൂലമായ വലിയ തരംഗമുണ്ടായിട്ടും, 2018-ൽ സീതക്ക വീണ്ടും മുലൂഗിന്റെ എംഎൽഎയായി കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടു.
2020-ൽ കോവിഡ് ബാധിച്ചപ്പോൾ സീതക്കയുടെ സേവനം അവർക്ക് രാജ്യവ്യാപകമായി ശ്രദ്ധ നേടിക്കൊടുത്തു. തലയിൽ ഒരു സ്കാർഫ് കെട്ടി അരയിൽ സാരി തിരുകി സീതക്ക എല്ലാ ദിവസവും റോഡും ഗതാഗതവും പരിമിതമായ വിദൂര ഗ്രാമങ്ങളിലേക്ക് പുറപ്പെടും. തോളിൽ ഭാരമേറിയ ബാഗുകളുമായി അവൾ പലപ്പോഴും കിലോമീറ്ററുകളോളം നടക്കുകയോ കാളവണ്ടിയിൽ കയറി ആദിവാസി ഗ്രാമങ്ങളിലെത്തുകയോ ചെയ്യുമായിരുന്നു.
1996 ഏപ്രിലിൽ 25 വയസ്സുള്ളപ്പോൾ ശക്തമായ കൊടുങ്കാറ്റുള്ള ഒരു ദിവസത്തിൽ വാറങ്കലിലെ നല്ലബെല്ലി മണ്ഡലത്തിൽ പൊലീസ് വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ഓടിപ്പോയ ഒരു ഭൂതകാലമുണ്ട് സീതക്കയ്ക്ക്. 27 വർഷങ്ങൾക്ക് ഇപ്പുറം ചുറ്റിലും സുരക്ഷയൊരുക്കി പൊലീസുകാർ നിലയുറപ്പിക്കുമ്പോൾ മുൻ നക്‌സലൈറ്റിന് ഇത് അഭിമാന നിമിഷമാണ്.
Keywords: News, National, Hyderbad, Election, Election Result, Congress, Telangana, Minister, Telangana-Assembly-Election, Meet Seethakka, The Congress ‘Silver Shining’ Minister.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.