Sarah Sunny | നീതി ലഭിക്കാന്‍ എല്ലാവര്‍ക്കും തുല്യ അവകാശം; ചരിത്രത്തില്‍ ആദ്യമായി ആംഗ്യഭാഷയില്‍ വാദം കേട്ട് സുപ്രീംകോടതി; അഭിമാനമായി സാറ സണ്ണി

 


ന്യൂഡെല്‍ഹി: (www.kvartha.com) എല്ലാവരെയും ഉള്‍ക്കൊള്ളുകയെന്ന സന്ദേശമുയര്‍ത്തി ചരിത്രത്തില്‍ ആദ്യമായി ആംഗ്യഭാഷയില്‍ വാദം കേട്ട് സുപ്രീംകോടതി. ബധിരയും മൂകയുമായ അഭിഭാഷക സാറ സണ്ണിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് മുമ്പാകെ ആംഗ്യഭാഷയില്‍ വാദിച്ച് ചരിത്രം സൃഷ്ടിച്ചത്. ഓണ്‍ലൈനിലൂടെയായിരുന്നു കോടതിയുടെ വാദം കേള്‍ക്കല്‍.

ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് വെള്ളിയാഴ്ച നടന്ന വിര്‍ച്വല്‍ ഹിയറിങ്ങില്‍ അഡ്വ സാറ സണ്ണി അവതരിപ്പിച്ചത്. സഹായിയായി ആംഗ്യഭാഷ പരിഭാഷപ്പെടുത്താനുള്ള ആളുമുണ്ടായിരുന്നു. വിര്‍ച്വല്‍ ഹിയറിങ്ങില്‍ സാറ സണ്ണിയുടെ പരിഭാഷകനായ സൗരവ് റോയ് ചൗധരി മാത്രമായിരുന്നു ആദ്യം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. അഭിഭാഷകയുടെ ആംഗ്യങ്ങള്‍ ഇദ്ദേഹം കോടതിക്കും, തിരിച്ചും പരിഭാഷപ്പെടുത്തി.

എന്നാല്‍ ചീഫ് ജസ്റ്റിസ് ഇടപെട്ട് അഡ്വ. സാറ സണ്ണിക്കും സ്‌ക്രീനില്‍ വരാനുള്ള അവസരം ഒരുക്കാന്‍ വിര്‍ച്വല്‍ കോര്‍ട് സൂപര്‍വൈസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ ഇരുവരും ഒരുമിച്ച് വാദം തുടരുകയായിരുന്നു. ഇരുവരും തമ്മിലുള്ള ആശയവിനിമയം കോടതിക്ക് കൗതുകവും പുതിയ അനുഭവവുമായി മാറി. 

Sarah Sunny | നീതി ലഭിക്കാന്‍ എല്ലാവര്‍ക്കും തുല്യ അവകാശം; ചരിത്രത്തില്‍ ആദ്യമായി ആംഗ്യഭാഷയില്‍ വാദം കേട്ട് സുപ്രീംകോടതി; അഭിമാനമായി സാറ സണ്ണി

നീതി ലഭിക്കാന്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള ആശയ വിനിമയത്തിന്റെ വേഗതയില്‍ താന്‍ ആശ്ചര്യപ്പെട്ടുവെന്നായിരുന്നു സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്തയുടെ പ്രതികരണം.

ഭിന്നശേഷിക്കാരെ കൂടുതല്‍ പരിഗണിക്കണമെന്നും, അവര്‍ക്ക് എളുപ്പത്തില്‍ നീതി നടപ്പാക്കി കൊടുക്കണമെന്നും കഴിഞ്ഞ വര്‍ഷമായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ഉത്തരവിട്ടത്. തുല്യനീതി ഉറപ്പാക്കാനായും നീതിന്യായ സംവിധാനം കൂടുതല്‍ പ്രാപ്യമാക്കുന്നതിനും ഭിന്നശേഷിക്കാര്‍ കോടതിയില്‍ വരുമ്പോള്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുന്നതിനുമായി സുപ്രീംകോടതി സമുച്ചയത്തിന്റെ വിശദമായ പ്രവേശനക്ഷമത ഓഡിറ്റിന് അദ്ദേഹം ഉത്തരവിടുകയും ചെയ്തിരുന്നു.

Keywords: Meet Sarah Sunny, first practicing deaf lawyer to appear in Supreme Court hearing, New Delhi, News, Sarah Sunny, Supreme Court, First Practicing, Deaf Lawyer, Online, Chief Justice, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia