ലോക് ഡൗണിന് മുമ്പ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, ഇപ്പോള്‍ തട്ടുകടക്കാരന്‍; കൊവിഡില്‍ തുടങ്ങിയ ഉപജീവനമാര്‍ഗം
Jun 23, 2020, 16:16 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 23.06.2020) കൊവിഡും ലോക് ഡൗണും ലോകത്തെ ഒന്നടങ്കം മാറ്റിമറിച്ചിരിക്കുകയണ്. പുറത്തിറങ്ങി ജോലി ചെയ്തിരുന്നവരെല്ലാം ജോലിയില്ലാതെ വീട്ടിലിരിപ്പാണ്. പല സ്ഥാപനങ്ങളും സ്‌കൂളുകളും എന്ന് തുറക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സ്‌കൂളുകള്‍ തുറക്കാതായതോടെ സ്വകാര്യ സ്‌കൂള്‍ അധ്യാപകരുടെ വരുമാന മാര്‍ഗവും അടഞ്ഞു. പല അധ്യാപകരും മറ്റ് ജോലി തേടി പോയപ്പോള്‍ അത്തരത്തിലൊരു അധ്യാപകന്റെ കഥയും വാര്‍ത്തയില്‍ ഇടം പിടിക്കുന്നു.
സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാളും സോഷ്യല്‍ സയന്‍സ് അധ്യാപകനുമായ രാംബാബു മരഗാനി ജീവിക്കാന്‍ ഇപ്പോള്‍ തട്ടുകടയെ ആണ് ആശ്രയിച്ചിരിക്കുന്നത്. രാംബാബുവും ഭാര്യയും തന്നെയാണ് നടത്തിപ്പുകാര്‍. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ രാംബാബു ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിരുന്നത്. ലോക്ക്ഡൗണിന് പിന്നാലെ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരികയായിരുന്നു
ഇഡ്ലി, ദോശ, വട തുടങ്ങിയവയാണ് രാംബാബുവിന്റെ തട്ടുകടയില്‍ വില്‍ക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മറ്റുള്ളവരെ ആശ്രയിക്കാതെ അധ്വാനിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള തീരുമാനമെടുത്തതെന്ന് രാംബാബു പറയുന്നു.

Telangana: Rambabu Maragani, who was a teacher at a private school in Khammam, is now running a food cart with his wife, after he lost his job due to COVID19 pandemic. He says, "Do not depend on anyone. Stand on your own feet". pic.twitter.com/ZgUAygHurG— ANI (@ANI) June 23, 2020
Keywords: News, National, India, Hyderabad, COVID-19, Lockdown, chool, Job, Teachers, Meet private school principal in Telangana, forced to sell idli on a cart
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.