Success Story | അച്ഛൻ്റെ ബിസിനസ് സ്ഥാപനം പാപ്പരായി; അമ്മയിൽ നിന്ന് 50000 രൂപ കടം വാങ്ങി പുതിയ കമ്പനി കെട്ടിപ്പടുത്തു; ഇന്ന് കോടികൾ ലാഭം; അതുല്യം ഇദ്ദേഹത്തിന്റെ ജീവിത കഥ!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) കഠിനാധ്വാനവും നിശ്ചയദാർഢ്യവും കരുത്താക്കി വിജയഗാഥ രചിച്ച മുംബൈ ആസ്ഥാനമായുള്ള സംരംഭകനാണ് റൗണിത് ഗംഭീർ. പാപ്പരത്തത്തിൻ്റെ വക്കിൽ നിന്ന് ദേശീയ പ്രശസ്തിയിലേക്ക് ഉയർന്ന അദ്ദേഹത്തിന്റെ ജീവിത യാത്രകൾ പ്രചോദനകരമാണ്. 2020 ഓഗസ്റ്റിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ എൻഎസ്ഇ-ലിസ്റ്റഡ് കമ്പനിയായ ആർട്ടെഡ്സ് ഫാബ്സ് ലിമിറ്റഡ് പാപ്പരായി. വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടും, മുംബൈയിലെ അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് ബിരുദവും, അമ്മയിൽ നിന്ന് 50,000 രൂപ കടവും വാങ്ങി റൗണിത് ഒരു പുതിയ യാത്ര ആരംഭിച്ചു.
Aster mims 04/11/2022

Success Story | അച്ഛൻ്റെ ബിസിനസ് സ്ഥാപനം പാപ്പരായി; അമ്മയിൽ നിന്ന് 50000 രൂപ കടം വാങ്ങി പുതിയ കമ്പനി കെട്ടിപ്പടുത്തു; ഇന്ന് കോടികൾ ലാഭം; അതുല്യം ഇദ്ദേഹത്തിന്റെ ജീവിത കഥ!

റെഡി-ടു-കുക്ക് ബിസിനസ് തുടങ്ങാനാണ് പദ്ധതിയിട്ടത്. ഒന്നിനും സമയമില്ലാത്ത തിരക്കേറിയ ജീവിതത്തില്‍ വലിയൊരാശ്വാസമായി പലരും പാക്കറ്റ് ഫുഡുകളെ കാണുന്നു. വാങ്ങി കവര്‍ പൊട്ടിക്കുക, ചൂടാക്കുക, കഴിക്കുക, എളുപ്പം. ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ റൗണിത് തീരുമാനിച്ചു. റെഡി-ടു-കുക്ക് ബിസിനസിന് 'ഷെഫ്ലിംഗ്' എന്ന പേരാണ് നൽകിയത്. എന്നാൽ പ്രാരംഭ മൂലധനം പര്യാപ്തമായിരുന്നില്ല. തളരാതെ അമ്മയിൽ നിന്ന് ഒരു ലക്ഷം രൂപ കൂടി കടം വാങ്ങി. ലോക്ക്ഡൗൺ കാലത്ത് സുഷി കഴിക്കണമെന്ന ആഗ്രഹം കൊണ്ടാണ് റൗണിത് ഷെഫ്ലിംഗ് എന്ന ആശയവുമായി രംഗത്തെത്തിയത്. ഒരു പരമ്പരാഗത ജാപ്പനീസ് വിഭവമാണ് സുഷി.

ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 3-ൽ ലഭിച്ച വമ്പൻ കരാർ വഴിത്തിരിവായി. നാല് സ്രാവുകൾ (അമിത് ജെയിൻ, അസ്ഹർ ഇഖ്ബാൽ, നമിത ഥാപ്പർ, പിയൂഷ് ബൻസാൽ) 40 ലക്ഷം രൂപ നിക്ഷേപിച്ചു. വെറും മൂന്ന് വർഷം കൊണ്ട് സ്റ്റാർട്ടപ്പ് 2.5 കോടി രൂപയുടെ മൂല്യത്തിൽ എത്തി. ഇപ്പോൾ റൗണിതിൻ്റെ സ്റ്റാർട്ടപ്പ് റെഡി-ടു-കുക്ക് മീൽ കിറ്റുകൾ കൊണ്ട് പാചകത്തിൽ വിപ്ലവം സൃഷ്ടിക്കുന്നു, സുഷി മുതൽ ടാക്കോസും ലസാഗ്നയും വരെയുള്ള വൈവിധ്യമാർന്ന ആഗോള വിഭവങ്ങൾ കമ്പനി പുറത്തിറക്കുന്നു.

പ്രതീക്ഷയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും ഉത്തമ ഉദാഹരണമാണ് റൗണിതിൻ്റെ പ്രചോദനാത്മകമായ യാത്ര. അന്താരാഷ്‌ട്ര വിപണിയിൽ തൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുകയാണ് റൗണിത്തിൻ്റെ അടുത്ത പദ്ധതി. ഇന്ത്യൻ രുചി ആഗ്രഹിക്കുന്ന വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരെ കേന്ദ്രീകരിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.

Keywords: News, News-Malayalam-News, National, National-News, Meet man whose father's business went bankrupt, took Rs 50000 loan from mother and went on to build company.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script