Charity Woman | സംഭാവനയായി നൽകിയത് 170 കോടി രൂപ! ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായ ഈ വനിതയെ അറിയാമോ?

 


ന്യൂഡെൽഹി: (KVARTHA) ബിൽ ഗേറ്റ്‌സ് മുതൽ വാറൻ ബഫറ്റ് വരെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതിൽ മുന്നിൽ നിൽക്കുന്ന നിരവധി ശതകോടീശ്വരന്മാരുണ്ട്. ഇന്ത്യയിലും സംഭാവന നൽകുന്നതിൽ അതിസമ്പന്നൻ പിന്നിലല്ല. എച്ച് സി എല്ലിന്റെ ശിവ് നാടാർ, വിപ്രോ സ്ഥാപകൻ അസിം പ്രേംജി മുതൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി വരെ ഇതിൽ ഉൾപ്പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുൾപ്പെടെ പല മേഖലകളിലും ഇവരുടെ സംഭാവന എത്തുന്നു.
  
Charity Woman | സംഭാവനയായി നൽകിയത് 170 കോടി രൂപ! ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായ ഈ വനിതയെ അറിയാമോ?

എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹി ആരാണെന്ന് നിങ്ങൾക്കറിയാമോ? 2023ലെ എഡൽഗിവ് ഹുറൂൺ ഇന്ത്യയുടെ ജീവകാരുണ്യ പട്ടിക പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് രോഹിണി നിലേകനി എന്ന വനിതയാണ്. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ ഭാര്യയായ ഇവർ തൻ്റെ ഭർത്താവിനെ പോലെ തന്നെ സാമൂഹ്യ പ്രവർത്തനത്തിലും കാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്.


ഞെട്ടിക്കുന്ന സംഭാവന നൽകി

ജീവകാരുണ്യ പ്രവർത്തങ്ങനളിൽ രോഹിണി നിലേകനിയുടെ സംഭാവന ഞെട്ടിക്കുന്നതാണ്. 2022-ൽ, അവർ ഏകദേശം 120 കോടി രൂപ സംഭാവന ചെയ്തു. 2023-ൽ അത് 170 കോടി രൂപയായി വർധിച്ചു. 6.70 ലക്ഷം കോടി രൂപയാണ് ഇൻഫോസിസിൻ്റെ വിപണി മൂല്യം. വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന രോഹിണി അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്. സംഭാവനയുടെ വലിയൊരു ഭാഗം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ്. കൂടാതെ ഒരു എൻജിഒയും നടത്തുന്നു.

മുംബൈയിൽ വളർന്ന രോഹിണി നിലേക്കനി എൽഫിൻസ്റ്റൺ കോളേജിൽ നിന്ന് ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. മാധ്യമപ്രവർത്തകയായാണ് തൻ്റെ കരിയർ ആരംഭിച്ചത്. 1981-ൽ നന്ദൻ നിലേകനി മറ്റ് ആറ് സോഫ്റ്റ്‌വെയർ എൻജിനീയർമാരുമായി ഇൻഫോസിസ് സ്ഥാപിച്ചപ്പോൾ, രോഹിണിയും അദ്ദേഹവും വിവാഹിതരായിരുന്നു. രോഹിണിയെപ്പോലെ, അവരുടെ ഭർത്താവ് നന്ദൻ നിലേകനിയും ഏറ്റവും കൂടുതൽ സംഭാവന നൽകുന്നവരുടെ ആദ്യ 10 പേരുടെ പട്ടികയിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 189 കോടി രൂപയാണ് നന്ദൻ നിലേക്കനി സംഭാവന നൽകിയത്. ഇദ്ദേഹത്തിന്റെ ആസ്തി 25765 കോടി രൂപയാണ്.

Keywords:  News, News-Malayalam-News, National, National-News, Meet India’s most charitable woman, donated over Rs 1700000000 last year.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia