SWISS-TOWER 24/07/2023

Monk Business Man | 600 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച് സന്യാസിയായി! ഈ ഇന്ത്യൻ വ്യവസായിയെ അറിയാമോ? അത്ഭുതപ്പെടുത്തും ജീവിതം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) രാജ്യം വിട്ട് സന്ന്യാസം സ്വീകരിച്ചതിന്റെ കഥകൾ നിങ്ങൾ കേട്ടിരിക്കണം. ചരിത്രപുസ്തകങ്ങളിലും ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. ആധുനിക കാലത്ത് ഇത്തരം പരിത്യാഗികളെ കണ്ടെത്താനാവില്ല എന്നത് മറ്റൊരു കാര്യം. ഇവിടെയാണ് വ്യവസായിയായിരുന്ന ഭൻവർ ലാൽ രഘുനാഥ് ദോഷി എന്ന ഡെൽഹിക്കാരൻ വ്യത്യസ്തനാവുന്നത്. 600 കോടി സമ്പത്തിന്റെ ഉടമയും പ്ലാസ്റ്റിക് കിംഗ് എന്നറിയപ്പെടുന്ന വ്യവസായിയുമായിരുന്നു ഒരു കാലത്ത് ഇദ്ദേഹം.
  
Monk Business Man | 600 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച് സന്യാസിയായി! ഈ ഇന്ത്യൻ വ്യവസായിയെ അറിയാമോ? അത്ഭുതപ്പെടുത്തും ജീവിതം

അന്താരാഷ്‌ട്ര വ്യാപാര സ്ഥാപനമായ ഡിആർ ഇന്റർനാഷണലിന്റെ സ്ഥാപകനായ ദോഷി, രാജസ്ഥാനിലെ ചെറുകിട തുണി വ്യാപാരിയായ പിതാവിൽ നിന്ന് പാരമ്പര്യമായി ലഭിച്ച 30,000 രൂപയുമായാണ് തന്റെ ബിസിനസ് യാത്ര ആരംഭിച്ചത്. 2015ൽ അഹമ്മദാബാദിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ജൈന ആചാര്യ ശ്രീ ഗുണരത്‌ന സുരിശ്വർജി മഹാരാജിന്റെ മാർഗനിർദേശപ്രകാരം ദോഷി ജൈന സന്യാസിയായി. സുരീശ്വർജി മഹാരാജിന്റെ 108-ാമത്തെ ശിഷ്യനാണ് ദോഷി.

രണ്ട് ആൺമക്കളുടെയും ഒരു മകളുടെയും പിതാവായ ദോഷിക്ക് 1982 മുതൽ സന്യാസിയാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നിരുന്നാലും, ഏതാനും വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് അദ്ദേഹത്തിന് കുടുംബത്തിൽ നിന്ന് സമ്മതം നേടാൻ കഴിഞ്ഞത്. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. 1000 ആത്മീയ നേതാക്കളും കൂടാതെ ഒന്നരലക്ഷത്തോളം കാണികളും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഘോഷയാത്രയിൽ 1000 ജൈന സന്യാസിമാരും 12 രഥങ്ങളും ഒമ്പത് ആനകളും ഒമ്പത് ഒട്ടകവണ്ടികളും പങ്കെടുക്കുകയുമുണ്ടായി. അതിഥികൾക്കായി ഏകദേശം 500 ഹോട്ടൽ മുറികളും അന്ന് ബുക്ക് ചെയ്തിരുന്നു.
Aster mims 04/11/2022

Keywords:  News, News-Malayalam-News, National,National-News, Meet Indian businessman who left Rs 600 crore empire to become monk.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia